x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയ ബിൽ പഠിക്കാൻ ഡിഎംകെ


Published: July 18, 2026 06:59 AM IST | Updated: July 18, 2026 06:59 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വാ​​​​ദ​​​​മാ​​​​യ മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ.

ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന്‍റെ താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കും ഡി​​​​എം​​​​കെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ബി​​​​ല്ലി​​​​ന്‍റെ പ​​​​രി​​​​ധി​​​​യും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും കൃ​​​​ത്യ​​​​മാ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് അ​​​​ത് വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ക​​​​യും സ്വ​​​​ത​​​​ന്ത്ര നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ന്ന ഡി​​​​എം​​​​കെ എം​​​​പി​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​ സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

നേ​​​​ര​​​​ത്തെ, എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഡി​​​​എം​​​​കെ ഉൾപ്പെടെയുള്ള പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്ത​​​​തോ​​​​ടെ ബി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.എ​​​​ന്നാ​​​​ൽ, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ശേ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് ഡി​​​​എം​​​​കെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ടി​​​​വി​​​​കെ​​​​യു​​​​മാ​​​​യി സ​​​​ഖ്യം ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെയാണ് രാ​​​​ഷ്‌​​ട്രീ​​​​യ സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ മാ​​​​റി​​​​മ​​​​റി​​​​ഞ്ഞത്.

നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യി​​​​ലെ മ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ട് ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ഡി​​​​എം​​​​കെ ഒ​​​​റ്റ​​​​യ്ക്ക് സ്വ​​​​ത​​​​ന്ത്ര്യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​ണു പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം.

Tags : DMK to study constituency

Recent News

Corehub Up