x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈക്കോടതി


Published: July 18, 2026 06:04 AM IST | Updated: July 18, 2026 06:04 AM IST

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ ദ​​​ന്ത​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ പ്ര​​​തി ഡോ. ​​​റാ​​​മി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​തെ​​​ന്തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സു​​​പ്രീം​​​കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി ത​​​ള്ളി​​​യി​​​ട്ടും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി അ​​​റി​​​ഞ്ഞി​​​ല്ല.

പോ​​​ലീ​​​സ് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ര​​​ട്ട നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്താ​​​ണ്. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള പോ​​​ലീ​​​സി​​​നെ​​​ക്കൊ​​​ണ്ട് എ​​​ങ്ങ​​​നെ​​​യാ​​​ണു നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​ക. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ത​​​ന്നെ ഡോ. ​​​റാ​​​മി​​​നെ സം​​​ര​​​ക്ഷി​​​ച്ചു നി​​​ര്‍ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ക​​​രു​​​തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വാ​​​ക്കാ​​​ല്‍ നി​​​രീ​​​ക്ഷി​​​ച്ചു.

അ​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റൊ​​​രു ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നേ​​​ര​​​ത്തേ റാ​​​മി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി​​​യും ത​​​ള്ളി​​​യി​​​രു​​​ന്നു.

Tags : High Court criticizes failure

Recent News

Corehub Up