x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിക്ഷയിൽ കൊണ്ടുപോയ ഇ​രു​മ്പ് ക​മ്പി​ക​ൾ പി​ന്നാ​ലെവ​ന്ന കാറിൽ തു​ള​ച്ചു​ക​യ​റി; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: July 18, 2026 06:39 AM IST | Updated: July 18, 2026 06:39 AM IST

ഗു​രു​ഗ്രാം: റി​ക്ഷ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടുപോ​യ ഇ​രു​മ്പ് ക​മ്പി​ക​ൾ പി​ന്നാ​ലെവ​ന്ന വാ​ഹ​ന​ത്തി​ന്‍റെ മു​ൻ ഗ്ലാ​സി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഹ​രി​യാ​ന​യി​ലെ ദ്വാ​ര​ക എ​ക്സ്പ്ര​സ് വേ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ-​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ൾ ടാ​ക്സി​യാ​യി ഓ​ടു​ന്ന കാറിന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്ത് ഡ്രൈ​വ​റു​ടെ നെ​ഞ്ചി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ-​റി​ക്ഷ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ത​ള്ളി​നി​ന്നി​രു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ളി​ലൊ​ന്ന് ഡ്രൈ​വ​റു​ടെ നെ​ഞ്ചി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഡ്രൈ​വ‍​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ക്യാ​ബി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​ഗ്രാ​മി​ൽനി​ന്ന് ഡ​ൽ​ഹി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക്യാ​ബ്. എ​ക്സ്പ്ര​സ് വേ​യി​ലെ ഓ​വ​ർ​ടേ​ക്കിം​ഗ് ലൈ​നി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ഇ-​റി​ക്ഷ​യു​ടെ പു​റ​കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ശ​ക്ത​മാ​യ ആ​ഘാ​ത​ത്തി​ൽ ക്യാ​ബി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ വ​നി​താ യാ​ത്ര​ക്കാ​രി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഗു​രു​ഗ്രാം ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash accident

Recent News

Corehub Up