x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക കളർ ഇന്ത‍്യയിൽ മമിത ബൈജുവിന്‍റെ കൈയൊപ്പ്


Published: July 18, 2026 07:02 AM IST | Updated: July 18, 2026 07:02 AM IST

മ​​​മി​​​ത ബൈ​​​ജു​​​

കോ​​​ട്ട​​​യം: രാ​​​ജ‍്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ള​​​റിം​​​ഗ് മ​​​ത്സ​​​ര​​​മാ​​​യ ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ​​​ക്ക് പ്ര​​​ശ​​​സ്ത സി​​​നി​​​മാ​​​താ​​​രം മ​​​മി​​​ത ബൈ​​​ജു​​​വി​​​ന്‍റെ കൈ​​​യൊ​​​പ്പ്. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 80-ാം പി​​​റ​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ശ​​​തോ​​​ത്ത​​​ര റൂ​​​ബി ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ദീ​​​പി​​​ക​​​യും 75-ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്ന ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​വും ചേ​​​ർ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ സീ​​​സ​​​ൺ അ​​​ഞ്ചി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലാ​​​ണ് മ​​​മി​​​ത ബൈ​​​ജു കൈ​​​യൊ​​​പ്പ് ചാ​​​ർ​​​ത്തു​​​ന്ന​​​ത്.

‘ഒ​​​​​​​​​രേ​​​​​​​​​യൊ​​​​​​​​​രി​​​​​​​​​ന്ത്യ, ഒ​​​​​​​​​രൊ​​​​​​​​​റ്റ ജ​​​​​​​​​ന​​​​​​​​​ത’ എ​​​​​​​​​ന്ന സ​​​​​​​​​ന്ദേ​​​​​​​​​ശ​​​​​​​​​മു​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യും ല​​​​​​​​​ഹ​​​​​​​​​രി​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രാ​​​​​​​​​യ ബോ​​​​​​​​​ധ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​ര​​​​​​​​​ണ ല​​​​​​​​​ക്ഷ്യ​​​​​​​​​ത്തോ​​​​​​​​​ടെ​​​​​​​​​യു​​​​മാ​​​​ണ് ദീ​​​​​​​​​പി​​​​​​​​​ക ക​​​​​​​​​ള​​​​​​​​​ർ ഇ​​​​​​​​​ന്ത്യ പെ​​​​​​​​​യി​​​​​​​​​ന്‍റിം​​​​​​​​​ഗ് മ​​​​​​​​​ത്സ​​​​​​​​​രം–​​സീ​​​​​​​​​സ​​​​​​​​​ൺ അ​​​​​​​​​ഞ്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​​ൽ​​​​കെ​​​​ജി മു​​​​​ത​​​​​ൽ പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളെ അ​​​​​ഞ്ച് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി തി​​​​​രി​​​​​ച്ചു ന​​ട‌​​ത്തു​​ന്ന മ​​ത്സ​​രം ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നാ​​ണ്. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 25 വ​​​രെ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ കൃ​​​​​​​​​ത്യ​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ 25ന​​​​​​​​​കം ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യു​​​​​​​​​ടെ ഏ​​​​​​​​​രി​​​​​​​​​യ മാ​​​​​​​​​നേ​​​​​​​​​ജ​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ർ വ​​​​​​​​​ഴി​​​​​​​​​യോ RDLERP.com ഓ​​​​​​​​​ൺ​​​​​​​​​ലൈ​​​​​​​​​ൻ പോ​​​​​​​​​ർ​​​​​​​​​ട്ട​​​​​​​​​ൽ വ​​​​​​​​​ഴി​​​​​​​​​യോ അ​​​​​​​​​പ്‌​​​​​​​​​ലോ​​​​​​​​​ഡ് ചെ​​​​​​​​​യ്ത് ര​​​​​​​​​ജി​​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ൻ പൂ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ക്ക​​​​​​​​​ണം.

Tags : Mamitha Baiju leaves her mark

Recent News

Corehub Up