ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്
കൊച്ചി: ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗവും ഭരണസമിതി തെരഞ്ഞെടുപ്പും മലപ്പുറം കോട്ടക്കലില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എം.പി. സലിം ഹാജി ഉദ്ഘാടനം ചെയ്തു. കെ.എസ്. സച്ചുലാല്‍, എം.യു. തങ്കച്ചന്, ജോർജ് വര്‍ഗീസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി ജോർജ് വർഗീസ് ജോസ് -പ്രസിഡന്റ്, കെ.എസ്. സച്ചുലാല്‍ -ജനറല്‍ സെക്രട്ടറി, എം.യു. തങ്കച്ചന്-ട്രഷറര്‍, എം.പി. സലിം ഹാജി -രക്ഷാധികാരി, കെ.ജെ. ശ്രീജിത്, പി. ശ്രീവത്സന്‍, കെ. ഗിരീഷ് കുമാര്‍, സക്കരിയ ഫാസില്‍ -വൈസ് പ്രസിഡന്റുമാര്‍, എസ്. ജോയി, നൗഷാദ് ചെമ്പറ, കെ.എം. മൂസ, പോള്‍ വെട്ടിക്കനാകുടി, കെ.എസ്. രാധാകൃഷ്ണന്-സെക്രട്ടറിമാര്‍, ബദറു ബിച്ചു, എസ്. ശ്രീകുമാര്‍, അക്ബര്‍, അനീസ് തിരോവത്ത്, സനൂജ്-സോണല്‍ സെക്രട്ടറിമാര്‍, ജെയിന് ചിറ്റിലപ്പള്ളി- സെക്രട്ടേറിയറ്റംഗം എന്നിവരെ തെരഞ്ഞെടുത്തു.