x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ലാ​യാ​ൽ മ​ന്ത്രി​സ്ഥാ​നം ന​ഷ്‌​ട​പ്പെ​ടു​ന്ന ബി​ൽ: ജെ​പി​സി റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ന്ന​ത് നീ​ട്ടി 

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 18, 2026 07:05 AM IST | Updated: July 18, 2026 07:05 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കു​റ്റ​കൃ​ത്യ​ത്തെ ത്തു​ട​ർ​ന്ന് 30 ദി​വ​സം ജ​യി​ലി​ലാ​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും നീ​ക്കം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന 130-ാം ഭേ​ദ​ഗ​തി ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മി​തി ക​ര​ട് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ന്ന​ത് മാ​റ്റി.

ശി​പാ​ർ​ശ​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നു​മു​മ്പ് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് തീ​രു​മാ​നം. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ന്ന ബി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ര​ട് റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബി​ൽ ഉ​ട​നെ പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

സ​മി​തി​ക്ക് മു​ന്നി​ൽ അ​ഞ്ച് ശി​പാ​ർ​ശ​ക​ൾ വ​ന്നി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി വി​ല​യി​രു​ത്തി​യ​താ​യി ഇ​ന്ന​ലെ ന​ട​ന്ന ജെ​പി​സി യോ​ഗ​ത്തി​നു​ശേ​ഷം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​പ​രാ​ജി​ത സാ​രം​ഗി വ്യ​ക്ത​മാ​ക്കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up