കോൽക്കത്ത: പശ്ചിമബംഗാൾ മുർഷിദാബാദിലെ ഓപ്പൺ ലെവൽ ക്രോസിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു വിദ്യാർഥികളടക്കം അഞ്ചുപേർ മരിച്ചു. ഗേറ്റ്മാനെ അറസ്റ്റ് ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വേ ഇൻസ്പെക്ടറെ റെയിൽവേ സസ്പെൻഡും ചെയ്തു.
ഈസ്റ്റേൺ റെയിൽവേയിലെ അസിംഗഞ്ച് കത്വ സെക്ഷനിലെ കർണ സുബർണ റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. യാത്രക്കാർ പണം പങ്കിട്ട് ഉപയോഗിക്കുന്ന കാർ വിദ്യാർഥികൾ അടക്കമുള്ളവരുമായി ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ നിംടിട-കത്വ പാസഞ്ചർ ട്രെയിൻ പാഞ്ഞെത്തുകയായിരുന്നു.
Tags : Five people died car at a level crossing.