പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാരയ്ക്കെതിരേ പൊലിസ് കേസെടുത്തു.
സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്ന വാഗ്ദാനം നൽകി എംഎൽഎയുടെ ഔദ്യോഗിക വസതിയിലെത്തിച്ച് വീട്ടുജോലി ചെയ്യിക്കുകയായിരുന്നുവെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നതെന്നും ശേഷം ഗർഭിണിയായെങ്കിലും ഗർഭഛിദ്രം സംഭവിച്ചെന്നും പരാതിയിൽ പറയുന്നു. സിംഡെഗ ജില്ലാ നിവാസിയായ പെൺകുട്ടിയാണ് ധുർവ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ എംഎൽഎയ്ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
പ്രതിയായ എംഎൽഎയ്ക്കെതിരേ ജുവനെൽ നിയമപ്രകാരവും പോക്സോ വകുപ്പും ചുമത്തി പൊലിസ് കേസെടുത്തു.
Tags : Jharkhand Congress MLA POCSO Case Registered Gril Abuse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash