പ്രതീകാത്മക ചിത്രം
കൊച്ചി: എൽഎസ്ഡി സ്റ്റാംപുമായി ഗായകൻ പിടിയിൽ. പനമ്പള്ളി നഗർ തൊണ്ടിപ്പറമ്പിൽ ഹൗസിൽ സിജോ സെബാസ്റ്റ്യൻ (26) ആണ് പിടിയിലായത്.
പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽനിന്നാണ് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെടുത്തത്. ഗായകനാണെന്നാണ് സിജോ അവകാശപ്പെട്ടതെന്നു പൊലിസ് പറഞ്ഞു.
നിരവധി ആൺകുട്ടികളും പെൺകുട്ടികളും വീട്ടിൽ വന്നുപോകുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി നർകോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.
Tags : lsd stamp Singer arrested lsd stamp kochi police