x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ട്ട​യേ​ർ​ഡ് ആ​യി, പോ​ക്സോ കേ​സി​ൽ പ്ര​തി​യു​മാ​യി; നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ

വെബ് ഡെസ്ക്
Published: November 13, 2026 09:28 PM IST | Updated: November 13, 2026 09:28 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് മ​ട​ങ്ങി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​രു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​ട്ട​യേ​ർ​ഡ് എ​സ്ഐ അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശി​വ​രാ​ജ​ൻ (75) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​രു​ട്ടി കൊ​ല​ക്കേ​സി​ലെ പ്ര​തി ശ്രീ​കു​മാ​റി​ന്‍റെ പി​താ​വാ​ണ് അ​റ​സ്റ്റി​ലാ​യ ശി​വ​രാ​ജ​ൻ. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ശ്രീ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​യെ നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : pocso case arrest retired si hospital police

Recent News

Corehub Up