x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് സി​പി​എ​മ്മി​ൽ 'കൂ​ട്ട​വെ​ട്ട്'; ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു

വെബ് ഡെസ്ക്
Published: November 13, 2026 08:21 PM IST | Updated: November 13, 2026 08:21 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യും സം​ഘ​ട​നാ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളും നി​ല​നി​ന്ന​തി​നാ​ൽ സി​പി​എം കു​ട്ട​നാ​ട് ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. നി​ല​വി​ലു​ള്ള 19 അം​ഗ ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് പ​ക​രം 10 അം​ഗ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​ക്ക് ചു​മ​ത​ല ന​ൽ​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മ​നു സി. ​പു​ളി​ക്ക​ലി​നാ​ണ് പു​തി​യ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. ആ​റു​മാ​സ​ത്തേ​ക്കാ​ണ് താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​നു സി. ​പു​ളി​ക്ക​ലി​ന് പു​റ​മെ ജോ​സ് തോ​മ​സ്, എ​ൻ.​പി. വി​ൻ​സെ​ന്‍റ്, ജോ​ജോ ആ​ന്‍റ​ണി, കെ.​ആ​ർ. രാം​ജി​ത്ത്, എം.​വി. പ്രി​യ, എം. ​കൃ​ഷ്ണ​ല​ത, എം.​കെ. സ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പു​തി​യ സ​മി​തി. 

വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​ശോ​ക​ൻ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി സി.​പി. ബ്രീ​വ​ൻ എ​ന്നി​വ​രെ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തു. നി​ല​വി​ലെ ഏ​രി​യാ ക​മ്മി​റ്റി​യി​ലെ മ​റ്റൊ​രു അം​ഗ​ത്തെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ൽ പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ചി​ല​ർ സി​എം​പി, ബി​ജെ​പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളി​ൽ ചേ​ർ​ന്നി​രു​ന്നു.  കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ കൊ​ഴി​ഞ്ഞു​പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം നേ​രി​ട്ട് ഇ​ട​പെ​ട്ട​ത്. 

അ​ടു​ത്തി​ടെ ന​ട​ന്ന കെ​എ​സ്കെ​ടി​യു ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ല​ട​ക്കം ചി​ല നേ​താ​ക്ക​ളു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. 

Tags : Cpm Politics Kuttanad Cpm Area Committee Party Restructuring Alappuzha M.V. Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up