x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​യ​വ​ദാ​നം: സു​​​​പ്രീം​​​​കോ​​​​ട​​​​തിയുടെ മാ​​​​ര്‍​ഗ​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പാലിക്കണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: November 13, 2026 11:24 PM IST | Updated: November 13, 2026 11:24 PM IST

ഹൈക്കോടതി

കൊ​​​​ച്ചി: അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ല​​​​ളി​​​​ത​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​സ​​​​മി​​​​തി സ​​​​മ​​​​ര്‍​പ്പി​​​​ച്ച നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ദേ​​​​ശീ​​​​യ മാ​​​​ര്‍​ഗ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍കൂ​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ജി​​​​ല്ലാ​​​​ത​​​​ല ഓ​​​​ത​​​​റൈ​​​​സേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​ത​​​​ല സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ല​​​​ളി​​​​ത​​​​മാ​​​​ക്കി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കും​​​വി​​​​ധം ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണമെ​​​​ന്ന​​​​ത​​​​ട​​​​ക്കം നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍​ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ​​​​രോ​​​​പ​​​​കാ​​​​ര​​​​മാ​​​​യി വൃ​​​​ക്ക, ക​​​​ര​​​​ള്‍, ച​​​​ര്‍​മം എ​​​​ന്നി​​​​വ ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി കെ ​​​സോ​​​​ട്ടോ​​​​യി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​നച്ചെ​​​​ല​​​​വു​​​​ക​​​​ള്‍ കെ ​​​സോ​​​​ട്ടോ വ​​​​ഹി​​​​ക്ക​​​​ണം. ഇ​​​​തു പി​​​​ന്നീ​​​​ട് അ​​​​വ​​​​യ​​​​വം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ല്‍നി​​​​ന്ന് ഈ​​​​ടാ​​​​ക്കാം. കെ ​​​സോ​​​​ട്ടോ​​​യ്​​​​ക്കു മാ​​​​ത്ര​​​​മേ പ​​​​രോ​​​​പ​​​​കാ​​​​ര അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കാ​​​​നാ​​​​കൂ.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ചി​​​​കി​​​​ത്സാ​​​നി​​​​ര​​​​ക്കു​​​​ക​​​​ള്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. പ​​​​ര​​​​മാ​​​​വ​​​​ധി ഈ​​​​ടാ​​​​ക്കാ​​​​വു​​​​ന്ന നി​​​​ര​​​​ക്ക് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് കെ ​​​സോ​​​​ട്ടോ നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം. തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണ സാ​​​​ധ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Tags : Organ Donation Kerala Hig hCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up