പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി. സുരക്ഷാ ഭീഷണിയെത്തുടർന്നാണ് തീരുമാനം.
പുതിയ അറിയിപ്പ് പ്രകാരം റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 21 വരെയും നിർത്തിവച്ചിട്ടുണ്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് വിമാനക്കമ്പനികളുടെ ഈ അടിയന്തര നടപടി. വിമാനങ്ങൾ റദ്ദാക്കിയതിനാൽ യാത്രക്കാർ തങ്ങളുടെ യാത്രാ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നതിനാലാണ് ഈ നീക്കം. നവംബർ 10 ന് ഇൻഡിഗോ ജിദ്ദയിലേക്കും മദീനയിലേക്കമുള്ള സർവീസുകൾ നവംബർ 21 വരെ നിർത്തിവെച്ചിരുന്നു. റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള എല്ലാ വിമാനങ്ങളും നവംബർ 30 വരെ നിർത്തിവയ്ക്കുമെന്ന് ആകാശ എയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സർവീസുകൾ നിർത്തിവച്ച സമയത്തേക്ക് യാത്രക്കായി നവംബർ 10-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ അല്ലെങ്കിൽ റീഫണ്ടോ നൽകുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിയിൽ പലയിടത്തായി യെമനിലെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർവീസ് നിർത്തിവച്ചത്.
Tags : AIRLINES flight services air india air india express saudi arabia