പിണറായി വിജയൻ, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ
കോട്ടയം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. നിയമസഭയിൽ പിണറായി വിജയനെ കണ്ടാൽ എഴുന്നേറ്റ് അടി കൊടുക്കുമായിരുന്നുവെന്നാണ് എംഎൽഎയുടെ പരാമർശം. പാലായിൽ പെൻഷനേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍ നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുൻ സർക്കാരിന്റെ കാലത്തെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പരാമർശം. 44,000 കോടി രൂപയുടെ ജലനിധി കുടിവെള്ള പദ്ധതിയിൽ വ്യാപക അഴിമതി നടന്നെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
സംസ്ഥാനത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനംചെയ്ത ഈ പദ്ധതിയിൽ വലിയ അഴിമതിയാണ് നടന്നത്. പദ്ധതി കാരണം പ്രായോഗികതലത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ജനങ്ങൾ നേരിടുന്നുണ്ട്. ഇത്രയും വലിയ പ്രശ്നങ്ങളും അഴിമതിയും ഉണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിന് കൂട്ടുനിൽക്കുന്ന സമീപനമാണുണ്ടായതെന്നും എംഎൽഎ ആരോപിച്ചു.
Tags : Pinarayi Vijayan. Pinarayi Vijayan M.J. Sebastian Poonjar MLA Controversial Remarks Kerala Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash