Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poonjar MLA

Kottayam

പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​ഹ​സ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പിക്ക​ണ​മെ​ന്ന്

ഈ​രാ​റ്റു​പേ​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബ​ജ​റ്റി​ൽ പോ​ലും ഉ​ൾ​ക്കൊ​ള്ളി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​ഹ​സ​ന പ​രി​പാ​ടി​ക​ൾ എം​എ​ൽ​എ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ക​ട​ന​പ​ത്രി​കയി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്ര​മാ​യ പൂ​ഞ്ഞാ​ർ താ​ലൂ​ക്ക്, ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ എം​എ​ൽ​എ നി​ഷ്ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണ്. മൂ​ന്നു​മാ​സം മു​മ്പ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ എം​എ​ൽ​എ ന​ട​ത്തി​യ വ്യ​വ​സാ​യ സം​രം​ഭ​ക​മേ​ള​യി​ൽ 2500 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് പ​ദ്ധ​തി​ക​ൾ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ 250 രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പോ​ലും ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എം​എ​ൽ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​പി​ൽ ക​ണ്ടു​ള്ള ഉ​ദ്ഘാ​ട​ന പ്ര​ഹ​സ​ന​വും വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര​യും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും യുഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.


യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മ​ജു പു​ളി​ക്ക​ൻ, ജോമോ​ൻ ഐ​ക്ക​ര, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, കെ. ​സ​തീ​ഷ് കു​മാ​ർ, കെ.​എ. മാ​ഹി​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up