Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversial Remarks

പി​ണ​റാ​യി​ക്കി​ട്ട് അ​ടി​ച്ചേ​നെ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ൽ​എ

കോ​ട്ട​യം: പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ൽ​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ. നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടാ​ൽ എ​ഴു​ന്നേ​റ്റ് അ​ടി കൊ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം. പാ​ലാ​യി​ൽ പെ​ൻ​ഷ​നേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ളി​ല്‍ നി​ങ്ങ​ള്‍ ആ​രെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​മാ​യി ഇ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​വി​ടെ ഇ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നെ എ​ഴു​ന്നേ​റ്റ് അ​ടി​വെ​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം. 44,000 കോ​ടി രൂ​പ​യു​ടെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ വ്യാ​പ​ക അ​ഴി​മ​തി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. 

സം​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​ഭാ​വ​നം​ചെ​യ്‌​ത ഈ ​പ​ദ്ധ​തി​യി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. പ​ദ്ധ​തി കാ​ര​ണം പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. ഇ​ത്ര​യും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളും അ​ഴി​മ​തി​യും ഉ​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണു​ണ്ടാ​യ​തെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു.

Latest News

Corehub Up