x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ് വേ​ണം; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്

വെബ് ഡെസ്ക്
Published: October 15, 2026 11:48 PM IST | Updated: October 15, 2026 11:55 PM IST

ബി​ജെ​പി നേ​താ​വ് എ​സ്.​സു​രേ​ഷ്.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ബി​ജെ​പി നേ​താ​വ് എ​സ്.​സു​രേ​ഷ്. രാ​ഹു​ൽ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് സു​രേ​ഷ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ന​ട​ത്തി​യ​ത്. പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​ന​സി​ക​രോ​ഗി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം. 

മാ​ന​സി​ക​രോ​ഗ​മ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ തോ​ന്നി​പ്പി​ക്കു​ന്ന എ​ന്തോ രാ​ഹു​ൽ ഗാ​ന്ധി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഷോ​ക്ക് ട്രീ​റ്റ്‌​മെ​ന്‍റ് ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ന്ത്യ ത​ന്‍റെ കു​ടും​ബ​സ്വ​ത്താ​ണെ​ന്ന് പ​ഠി​പ്പി​ച്ചു​വി​ട്ട​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും സു​രേ​ഷ് കു​റി​ച്ചു. 

അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും ജ​ന്മ​നാ പ​രാ​ജ​യ​ങ്ങ​ളാ​യ രാ​ജ​കു​മാ​ര​ന്മാ​രെ​യും പ​രാ​മ​ർ​ശി​ച്ചും അ​ദ്ദേ​ഹം രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചു. മ​ഹ​ത്താ​യ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി​യെ​യും ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും സു​രേ​ഷ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യുന്നു. അ​തേ​സ​മ​യം ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ കേ​സ് എ​ടു​ത്താ​ൽ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. 

Tags : Rahul Gandhi S Suresh Kerala BJP BJP Leader Controversial Remarks Political Controversy

Recent News

Corehub Up