x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി​യി​ലെ അ​പ​ക​ടം; മു​​​​മ്പ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ: ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: October 16, 2026 12:23 AM IST | Updated: October 16, 2026 12:23 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: മു​​​​മ്പ് 240 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ഇ​​​​തേ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​ന്‍ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ മൂ​​​​ന്നു​​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ​​​​യെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

അ​​​​മി​​​​ത​​​വേ​​​​ഗ​​​​ത്തി​​​​ല്‍ പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ലും ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ന്തെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ലു​​​​ണ്ടോ? കാ​​​​മ​​​​റ​​​​കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​യി​​​​ല്ല. അ​​​​തി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന നി​​​​യ​​​​മലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നും ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യരാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നിർദേശിച്ചു.

അ​​​​മി​​​​തവേ​​​​ഗം ​ക​​​​ണ്ടെ​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത എ​​​​ത്ര കേ​​​​സു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന​​​​ട​​​​ക്കം നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി അ​​​​ടു​​​​ത്ത ത​​​​വ​​​​ണ കേ​​​​സെ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ ഗ​​​​താ​​​​ഗ​​​​ത ക​​​​മീ​​​​ഷ​​​​ണ​​​​ര്‍ ഓ​​​​ണ്‍​ലൈ​​​​ന്‍ മു​​​​ഖേ​​​​ന ഹാ​​​​ജ​​​​രാ​​​​കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണ് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി സം​​​​ഭ​​​​വ​​​​വും കോ​​​​ട​​​​തി പ​​​​രാമ​​​​ര്‍​ശി​​​​ച്ച​​​​ത്.

രാ​​​​ത്രി 12 ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ സൂ​​​​പ്പ​​​​ര്‍ കാ​​​​റു​​​​മാ​​​​യി ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര്‍ കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല​​​​ട​​​​ക്കം റോ​​​​ഡു​​​​ക​​​​ളി​​​​ലൂ​​​​ടെ പാ​​​​യു​​​​ക​​​​യാ​​​​ണ്. ഇ​​​​തൊ​​​​ന്നും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ നി​​​​ല​​​​വി​​​​ലെ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​കു​​​​ന്നി​​​​ല്ല. ഒ​​​​ന്നി​​​​ലേ​​​​റെ ബാ​​​​റു​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് മ​​​​ദ്യം ക​​​​ഴി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ 18കാ​​​​ര​​​​നാ​​​​ണ് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, 23ല്‍ ​​​​താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് മ​​​​ദ്യം കൊ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണു നി​​​​യ​​​​മം.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യി ലൈ​​​​ന്‍​ മാ​​​​ര്‍​ക്കിം​​​​ഗ് ഉ​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ഇ​​​​വി​​​​ടെ മൂ​​​​ന്നാ​​​​ര്‍ പാ​​​​ത​​​​യി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു ലൈ​​​​ന്‍​ മാ​​​​ര്‍​ക്കിം​​​​ഗ് ക​​​​ണ്ട​​​​ത്. സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ള്‍​ക്ക​​​​ട​​​​ക്കം ലൈ​​​​ന്‍ തെ​​​​റ്റി​​​​ച്ച് ഓ​​​​ടി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ല. വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ഉ​​​​റ്റ​​​​വ​​​​ര്‍ മ​​​​രി​​​​ക്കു​​​​മ്പോ​​​​ഴേ ഇ​​​​തി​​​​ന്‍റെ വേ​​​​ദ​​​​ന അ​​​​റി​​​​യൂ.

റോ​​​​ഡ​​​​രി​​​​കി​​​​ല്‍ ത​​​​ട​​​​സ​​​​മാ​​​​യി നി​​​​ല്‍​ക്കു​​​​ന്ന ട്രാ​​​​ന്‍​സ​​​​്ഫോ​​​‍​മ​​​​റു​​​​ക​​​​ള്‍ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നും ഹൈ​​​​വേ​​​​യി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പാ​​​​ര്‍​ക്ക് ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Tags : Nedumbassery Action TakenEarlier KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up