വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വ്യവസായം തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനായി 2026ലെ സരൾ (സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസിംഗ്) കേരളം ബിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ അവതരിപ്പിച്ചു.
25 കോടി രൂപയ്ക്കു മുകളിൽ മൂലധന നിക്ഷേപമുള്ള പദ്ധതികൾക്ക് വിവിധ വകുപ്പുകളുടെ അനുമതികൾ ഒറ്റ അപേക്ഷയിലൂടെ, ഒറ്റ സർട്ടിഫിക്കറ്റായി ലഭ്യമാക്കുന്നതാണ് ബിൽ. ഇതിനായി ‘സരൾ കേരളം’ എന്ന പേരിൽ ഒരു സ്റ്റാറ്റ്യൂട്ടറി അഥോറിറ്റി രൂപീകരിക്കും.
Tags : SaralKerala Bill Introduced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash