പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്കു പൊതു സ്ഥലംമാറ്റത്തിൽ ഇളവും പരിരക്ഷയും അനുവദിച്ച് സർക്കാർ ഉത്തരവ്.
ഇതുവരെ ഭിന്നശേഷിക്കാരായ മക്കൾ, ജീവിതപങ്കാളി, സഹോദരി, സഹോദരൻ എന്നിവരെ സംരക്ഷിക്കുന്ന ജീവനക്കാർക്കായിരുന്നു സ്ഥലംമാറ്റത്തിൽ പരിരക്ഷയുണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് പൊതു സ്ഥലംമാറ്റ വ്യവസ്ഥകളിൽ ഭിന്നശേഷിയുള്ള പിതാവിനെയോ അമ്മയെയോ സംരക്ഷിക്കുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് ഭേദഗതി വരുത്തിയത്.
Tags : GeneralTransfers Exemption GovernmentEmployees Disabilities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash