x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് വ​ത്തി​ക്കാ​ൻ

വെബ്ഡെസ്ക്
Published: October 16, 2026 01:07 AM IST | Updated: October 16, 2026 01:07 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

റോം: ​​​ശ്വാ​​​​സ​​​​കോ​​​​ശ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ല​​​​ത് ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ണ്ടെ​​​​ടു​​​​ക്ക​​​​ൽ പാ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ബു​​​​ള്ള​​​​റ്റി​​​​നി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​ഴ്സ​​​​ണ​​​​ൽ ഡോ​​​​ക്‌​​​​ട​​​​ർ ലൂ​​​​യി​​​​ജി കാ​​​​ർ​​​​ബോ​​​​ണ, ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ പ്ര​​​​ഫ. സ്റ്റെ​​​​ഫാ​​​​നോ മാ​​​​ർ​​​​ഗ​​​​രി​​​​റ്റോ​​​​റ എ​​​​ന്നി​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.

ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, നെ​​​​ഞ്ചി​​​​ന്‍റെ എ​​​​ക്സ് റേ ​​​​എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫ​​​​ല​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ്വ​​​​ന്തം കാ​​​​ര്യ​​​​ങ്ങ​​​​ൾ സ്വ​​​​യം ചെ​​​​യ്യു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ, ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി സെ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക വ്യാ​​​​യാ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്തു.

ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പ​​​​ത്താം നി​​​​ല​​​​യി​​​​ലാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​പ്പോ​​​​ൾ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച താ​​​​ത്കാ​​​​ലി​​​​ക ചാ​​​​പ്പ​​​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു.

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. ബ്ര​​​​സീ​​​​ലി​​​​ലെ പോ​​​​ണ്ട ഡി ​​​​പെ​​​​ഡ്രാ​​​​സ് ബി​​​​ഷ​​​​പ്പാ​​​​യി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വൈ​​​​ദി​​​​ക​​​​ൻ ഫാ. ​​​​പൗ​​​​ലോ ആ​​​​ൻ​​​​ഡ്രി​​​​യോ​​​​ളി​​​​യെ​​​​യും ചൈ​​​​ന​​​​യി​​​​ലെ ഹൈ​​​​മെ​​​​ൻ ബി​​​​ഷ​​​​പ്പാ​​​​യി ഫാ. ​​​​ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് ഡിം​​​​ഗ് സു​​​​യാ​​​​വോ​​​​യെ​​​​യും നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വ​​​​ച്ച് ഒ​​​​പ്പു​​​​വ​​​​ച്ചു. വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​വി​​​ധ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ പ​​​​രി​​​​പാ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ

അ​​​​തേ​​​​സ​​​​മ​​​​യം, ന​​​​വം​​​​ബ​​​​ർ ആ​​​​റു മു​​​​ത​​​​ൽ 17 വ​​​​രെ ഉ​​​​റു​​​​ഗ്വെ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, പെ​​​​റു എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള യാ​​​​ത്ര​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ വ​​​​ക്താ​​​​വ് മ​​​​ത്തേ​​​​യോ ബ്രൂ​​​​ണി വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ, മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന പെ​​​​റു സ​​​​ന്ദ​​​​ർ​​​​ശ​​​​ന തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ മാ​​​​റ്റം വ​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്ന് പെ​​​​റു​​​​വി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കീ​​​​ക്കോ ഫു​​​​ജി​​​​മോ​​​​രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ്നേ​​​​ഹ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​യും അ​​​​റി​​​​യി​​​​ച്ച് ട്രം​​​​പും വാ​​​​ൻ​​​​സും

മാ​​​​ർ​​​​പാ​​​​പ്പ വേ​​​​ഗ​​​​ത്തി​​​​ൽ സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെയെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സും ആ​​​​ശം​​​​സി​​​​ച്ചു. ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ലൂ​​​​യി​​​​സ് പ്രെ​​​​വോ​​​​സ്റ്റ് ത​​​​ന്‍റെ സു​​​​ഹൃ​​​​ത്താ​​​​ണെ​​​​ന്ന് ട്രം​​​​പ് ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു.

"ഞ​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടും​​​​ബം ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​ന്നു. ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ട്’’-​​​​വാ​​​​ൻ​​​​സ് എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് മാ​​​​ർ​​​​പാ​​​​പ്പ

റോ​​​മി​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ, വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​പ്പോ​​​​സ്തോ​​​​ലി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​മാ​​​​യ ‘അ​​​​മോ​​​​രി​​​​സ് ലെ​​​​തീ​​​​ഷ്യ’​​​​യു​​​​ടെ (സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ന​​​​ന്ദം) പ​​​​ത്താം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്ക് അ​​​​യ​​​​ച്ച സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ത​​​​നി​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

"എ​​​​നി​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ ഞാ​​​​ൻ നി​​​​ങ്ങ​​​​ളോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു, ഞാ​​​​ൻ നി​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യും പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു''-​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ സ​​​​ഭ​​​​യു​​​​ടെ ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും സു​​​​വി​​​​ശേ​​​​ഷ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു​​​​മു​​​​ത​​​​ൽ മു​​​​ത​​​​ൽ 14 വ​​​​രെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച്, മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു​​​​വേ​​​​ണ്ടി ക​​​​ർ​​​​ദി​​​​നാ​​​​ൾ സം​​​​ഘ​​​​ത്തി​​​​ന്‍റെ ഡീ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ലൂ​​​​യി​​​​സ് അ​​​​ന്‍റോ​​​​ണി​​​​യോ ടാ​​​​ഗ്ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു.

Tags : Vatican Pope LeoXIV HealthCondition Satisfactory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up