x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരണത്തിനും മായ്ക്കാനാകാത്ത സ്നേഹം; 1,700 വർഷം മുമ്പ് അച്ഛന്‍റെ കല്ലറയിൽ മകൻ എഴുതിയ കവിത

റിസെർച്ച് ഡെസ്‌ക്
Published: October 15, 2026 02:33 PM IST | Updated: October 15, 2026 02:34 PM IST

കല്ലറയുടെ പ്രവേശന കവാടം.

ആ കവിതയ്ക്ക് 19 വരിയാണുള്ളത്, എഴുതിയത് 1,700 വർഷം മുന്പ്! അച്ഛനെ അടക്കിയ കല്ലറയിലെ സ്മാരകശിലയിൽ മകൻ എഴുതിയ കവിത! അച്ഛൻ-മകൻ എന്ന അതുല്യബന്ധത്തിന്‍റെ ശക്തി, നൂറ്റാണ്ടുകൾക്കുശേഷവും വായനക്കാർ അറിയുകയാണ്. കാലങ്ങളും കാതങ്ങളും പിന്നിട്ട് 19 വരിയുള്ള ആ കൊച്ചു കവിത 'മഹാകാവ്യ'മായി മാറിയിരിക്കുന്നു!

ഈജിപ്റ്റിലെ പടിഞ്ഞാറൻ മരുഭൂമിയിലെ ദാഖ്‌ല ഒയാസിസിൽ; ഏകദേശം 1,700 വർഷങ്ങൾക്കു മുമ്പ്, പിരമിഡ് ആകൃതിയിലുള്ള കല്ലറയിൽ ദമ്പതികളെ അടക്കം ചെയ്യുകയുണ്ടായി. റോ​മ​ൻ ​കാ​ലഘട്ടത്തിൽ ജീ​വി​ച്ചി​രു​ന്ന 'സൈ​ക്‌റ്റി​സ്' എ​ന്ന ന്യാ​യാ​ധി​പന്‍റെയും ഭാ​ര്യയുടെയും
മൃ​ത​ദേ​ഹ​ങ്ങ​ളാണ് അക്കാലത്തെ ആചാരങ്ങൾ പ്രകാരം കല്ലറയിൽ അടക്കം ചെയ്തത്. അതിന്‍റെ സ്മരാകശിലയിൽ കൊത്തിവച്ച കവിതയാണു പുരാവസ്തു ഗവേഷകരെ അദ്ഭുതപ്പെടുത്തിയത്.

K-Rail Survey

'പി​താ​വേ, കേ​ൾ​ക്കൂ!'
ഈ​ജി​പ്ഷ്യ​ൻ സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ആന്‍റി​ക്വി​റ്റീ​സി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ 'ബി​ർ അ​ൽ-​ഷാ​ഖ​ള' എ​ന്ന പു​രാ​ത​ന ശ്മ​ശാ​നത്തിൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ലാ​ണു കണ്ടെത്തൽ. ത​ന്‍റെ അ​നു​ക​മ്പ​യും ബു​ദ്ധി​വൈ​ഭ​വ​വും കൊ​ണ്ടു ജനപ്രീതിയാർജിച്ച പി​സെ​ക്റ്റ​സി​നെ 'ജീ​വി​ത​ത്തി​ലെ വ​ഴി​കാ​ട്ടി' എ​ന്നാ​ണു ക​വി​ത​യി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്-
'പി​താ​വേ, കേ​ൾ​ക്കൂ!' എ​ന്നു തു​ട​ങ്ങു​ന്ന ക​വി​ത​യു​ടെ അ​വ​സാ​ന വ​രി​ക​ളി​ൽ, ദുഃ​ഖി​ത​രാ​യ മ​ക്ക​ളു​ടെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ മ​ക​ൻ സ​രാ​പി​യോ​ൺ പി​താ​വി​നോ​ട് അ​ഭ്യ​ർ​ഥിക്കു​ന്നു​ണ്ട്.

മണ്ണിന്‍റെ ഇ​ഷ്ടി​ക​ കൊ​ണ്ടു നി​ർമി​ച്ച ​ക​ല്ല​റ റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ദ​ഖ്‌​ലയുടെ സാം​സ്കാ​രി​കത്തനിമയിലേക്കു വെളിച്ചം വീശുന്നതാണെന്നു ഗവേഷസംഘം വ്യക്തമാക്കി. ഗ്രീ​ക്ക് സം​സ്കാ​രം, റോ​മ​ൻ ഭ​ര​ണ​സ്വാ​ധീ​നം എ​ന്നി​വ​യു​ടെ അ​പൂ​ർ​വമാ​യ സ​മ​ന്വ​യം ഖ​ന​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ളി​ൽ വ്യക്തമാണ്. പതിനാലു പ​ടി​ക​ളു​ള്ള ഗോ​വ​ണി​യു​ടെ അ​ടി​യി​ലാ​ണു ക​ല്ല​റ​യു​ടെ പ്ര​വേ​ശ​നക​വാ​ടം. ക​വാ​ട​ത്തി​ലെ മ​ണ​ൽ​ക്ക​ല്ലു​ക​ളി​ൽ പ​ര​ലോ​ക​ത്തേ​ക്കു പോ​കു​ന്ന ആ​ത്മാ​വി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള പു​രാ​ത​ന ഈ​ജി​പ്ഷ്യ​ൻ ചി​ത്ര​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും കൊ​ത്തി​വച്ചതും കാണാം.

സൂ​ര്യ​ദേ​വൻ ​പാ​താ​ള​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള ഈ​ജി​പ്ഷ്യ​ൻ പു​രാ​ണ ഗ്ര​ന്ഥത്തിലെ ​ചി​ല രം​ഗ​ങ്ങ​ളും ക​വാ​ട​ത്തിനു മു​ക​ളിൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​രാ​ജ​ക​ത്വ​ത്തിന്‍റെ​യും തി​ന്മ​യു​ടെ​യും പ്ര​തീ​ക​മാ​യ 'അ​പ്പോ​ഫി​സ്' എ​ന്ന സ​ർ​പ്പ​ത്തെ സൂ​ര്യ​ദേ​വ​ൻ നേ​രി​ടു​ന്ന രം​ഗം ഇ​താ​ദ്യ​മാ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ക​ല്ല​റ​യി​ൽ ക​ണ്ടെ​ത്തു​ന്ന​തെന്നും പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാട്ടി.

K-Rail Survey

19 വരികളുള്ള കവിത
സ്മാരകശിലയിലെ 19 വ​രി​ക​ളു​ള്ള ക​വി​ത അ​ക്കാ​ല​ത്തെ ഉന്നത സാ​ഹി​ത്യനി​ല​വാ​ര​ത്തെ​യും വി​ദ്യാ​ഭ്യ​സത്തെയും സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ന്യൂ​ജേ​ഴ്‌​സി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡി​യി​ലെ ക്ലാ​സി​സി​സ്റ്റാ​യ ആ​ഞ്ച​ലോ​സ് ചാ​നി​യോ​ട്ടി​സ് വ്യ​ക്ത​മാ​ക്കി. അ​ക്ഷ​ര​ങ്ങ​ളി​ലെ വ്യാ​ക​ര​ണ ചി​ഹ്ന​ങ്ങ​ൾ എ​ഴു​ത്തു​കാ​ര​ന്‍റെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്കു തെ​ളി​വാ​ണ്.

ക​ല്ല​റ​യി​ൽനി​ന്നു മേ​ശ, വൈ​വി​ധ്യ​മാ​ർ​ന്ന മ​ൺ​പാ​ത്ര​ങ്ങ​ൾ, കോൺസ്റ്റന്‍റൈൻ എന്ന റോ​മ​ൻ ച​ക്ര​വ​ർ​ത്തി​യുടെ രൂ​പം പ​തി​പ്പി​ച്ച വെ​ങ്ക​ല നാ​ണ​യം തുടങ്ങിയ​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 2002 മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്തു ന​ട​ന്നു​വ​രു​ന്ന ഖ​ന​ന​ങ്ങ​ൾ, അ​ക്കാ​ല​ത്തെ സ​മ്പ​ന്ന​മാ​യ ന​ഗ​ര​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാണു ഗ​വേ​ഷ​ക​ർ പങ്കുവയ്ക്കുന്നത്.

Tags : International Archaeology Egypt DakhlaOasis Psychtis Ancientpoem

Recent News

Corehub Up