x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ പ​ര​മ ത​ട്ടി​പ്പെ​ന്ന് ആ​ർ. ശ്രീ​ലേ​ഖ, രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 11:05 AM IST | Updated: October 15, 2026 11:05 AM IST

രമേശ് ചെന്നിത്തല

കൊ​ല്ലം: ല​ഹ​രി​ക്കെ​തി​രാ​യ 'തൂ​ഫാ​ൻ - ദി ​നാ​ർ​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ രം​ഗ​ത്ത്. തൂ​ഫാ​ൻ പ​ദ്ധ​തി പ​ര​മ ത​ട്ടി​പ്പാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക മാ​ത്ര​മാ​ണെ​ന്നും മു​ൻ പൊ​ലീ​സു​കാ​രി​യാ​യ ത​നി​ക്ക് ഇ​തി​ന്‍റെ യാ​ഥാ​ർ​ത്ഥ്യം അ​റി​യാ​മെ​ന്നു​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് മാ​റ്റു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി കാ​ണി​ച്ച് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ല്‍ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ഇ​തെ​ന്തു പ​റ്റി​യെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മു​ഴു​വ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ പ്ര​തി​ക​ര​ണം രാ​ഷ്ട്രീ​യ താ​ല്പ​ര്യം വെ​ച്ചു​കൊ​ണ്ടു​ള്ള​താ​ണെ​ന്നും തി​രി​ച്ച​ടി​ച്ചു. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up