x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിമന്യു വധക്കേസ്: വിചാരണ ഇന്ന്

കൊച്ചി ബ്യൂറോ
Published: October 15, 2026 11:20 AM IST | Updated: October 15, 2026 11:20 AM IST

കൊല്ലപ്പെട്ട അഭിമന്യു (File photo)

കൊച്ചി: അഭിമന്യു വധക്കേസില്‍ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. കേസില്‍ 156 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും. 18 ദിവസത്തിനുള്ളില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും. ഒന്നും രണ്ടും സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.

മൂന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളെ 16നും ആറു മുതല്‍ എട്ടു വരെ സാക്ഷികളെ 17നും വിസ്തരിക്കും. ബാക്കിയുള്ള സാക്ഷികളെ നവംബര്‍ 12ന് ഉള്ളിലും വിസ്തരിക്കും. കേസിലെ എല്ലാ പ്രതികളും വ്യാഴാഴ്ച ഹാജരാകണം.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരാകും. 2018ല്‍ എറണാകുളം മഹാരാജാസ് കോളില്‍ വച്ചാണ് അഭിമന്യു കൊല്ലപ്പെട്ടത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിചാരണ തുടങ്ങുന്നത്.

Tags : Abhimanyu MurderCase Trial

Recent News

Corehub Up