മുഖ്യമന്ത്രി വി.ഡി. സതീശന്
വയനാടിന്റെ മണ്ണില് തലമുറകളുടെ ഓര്മകള്ക്ക് കാവല്നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അനുസ്മരിച്ചു.
അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല് വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരുംതലമുറയ്ക്കു കരുതിവച്ച ചെറുവയല് രാമന് യാഥാര്ഥത്തില് കാര്ഷിക പൈതൃകത്തിന്റെ കാവല്ക്കാരനായിരുന്നു.
കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്വമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു.
പ്രഥമ ഉമ്മന്ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാന് കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Tags : Guardian AgriculturalHeritage ChiefMinister VDSatheesan CheruvayalRaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash