x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 15, 2026 04:06 AM IST | Updated: October 15, 2026 04:06 AM IST

ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും സം​യു​ക്ത​മാ​യി ന‌ടത്തിയ പ്ര​തി​ഷേ​ധ​മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേയും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേയും ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ഭൂ​മി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​​ഗ്ര​സ് പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് മാ​ർ​ച്ചു​ക​ളും പൊ​ലി​സ് ത​ട​യാ​ൻ ശ്ര​മി​ച്ചു. പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന നൂ​റോ​ളം പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​മ്പേ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ളി​ട്ടു ത​ട​ഞ്ഞു. എം​പി​മാ​രാ​യ എ.​എ. ​റ​ഹിം, വി.​ ശി​വ​ദാ​സ​ൻ, യു​വ​ജ​ന​നേ​താ​ക്ക​ളാ​യ ആ​ദ​ർ​ശ് എം. ​സ​ജി, ജെ​യ്ക് സി.​ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ ചി​ല പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​രോ​ട് പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​ലേ​റെ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ നേ​താ​ക്ക​ളെ​യും വ​നി​താ പ്ര​വ​ർ​ത്ത​ക​രെ​യു​മ​ട​ക്കം വ​ലി​ച്ചി​ഴ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച്

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​വേ​ദി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​ നേ​രേ​യു​ള്ള പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെതിരേയും യൂ​ത്ത് കോ​ൺ​​ഗ്ര​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്രവർത്തകർ മാ​ർ​ച്ച് ന​ട​ത്തി.

ത്രി​വ​ർ​ണ​പ​താ​ക​ക​ളേ​ന്തി​യു​ള്ള മാ​ർ​ച്ചി​നി​ടെ പ​ട്ടേ​ൽ ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ഇ​വ​ർ അ​ൽ​പ​സ​മ​യം കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​മാ​യി പാ​ർ​ല​മെ​ന്‍റ് സ്ടീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ ഇ​വ​ർ അ​വി​ടെ​ നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

Tags : Protesters Keep Flames AgitationAlive GyaneshKumar Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up