x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് അതിക്രമങ്ങൾക്കെതിരേ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ

വെബ്ഡെസ്ക്
Published: October 15, 2026 01:30 AM IST | Updated: October 15, 2026 01:31 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത‌​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നും അ​വ​ർ​ക്കെ​തി​രേയു​ള്ള പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ ഡ​ൽ​ഹി യൂ​ണി​യ​ൻ ഓ​ഫ് ജേ​ണ​ലി​സ്റ്റ്സ് (ഡി​യു​ജെ) സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ല​മാ​യി നീ​ക്കം ചെ​യ്തെ​ന്നും സം​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​ഞ്ഞെ​ന്നും ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നും സം​ഘ​ട​ന സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​പ​ര​മാ​യ റി​പ്പോ​ർ​ട്ടിം​ഗി​ന്‍റെ സം​ര​ക്ഷ​ണം, സ്വ​ത​ന്ത്ര​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ അ​ന്വേ​ഷ​ണം, പ്ര​സ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ട​ന​ടി സം​ര​ക്ഷി​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി അ​ധി​കൃ​ത​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ൽ, ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​യും ന​ഷ്‌​ട​പ​രി​ഹാ​ര​വും എ​ന്നി​വ​യും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Journalists SupremeCourt PoliceAtrocities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up