x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലൂ ഡ്രം ​കൊ​ല​ക്കേ​സ്: ഭാ​ര്യ​ക്കും കാ​മു​ക​നും വ​ധ​ശി​ക്ഷ

വെബ്ഡെസ്ക്
Published: October 15, 2026 12:30 AM IST | Updated: October 15, 2026 12:30 AM IST

കൊല്ലപ്പെട്ട സൗ​​​​​ര​​​​​ഭ് ര​​​​ജ​​​​പു​​​​​ത്, മു​​​​​സ്കാ​​​​​ൻ റ​​​​​സ്തോ​​​​​ഗി​​​​​, സാ​​​​​ഹി​​​​​ൽ ശു​​​​​ക്ല​​​​​

മീ​​​​​റ​​​​​റ്റ്: രാ​​​​​ജ്യ​​​​​മാ​​​​​കെ ശ്ര​​​​​ദ്ധ നേ​​​​​ടി​​​​​യ ബ്ലൂ ​​​​ഡ്രം ​കൊ​​​​​ല​​​​​ക്കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ മു​​​​​സ്കാ​​​​​ൻ ര​​​​​സ്തോ​​​​​ഗി​​​​​ക്കും കാ​​​​​മു​​​​​ക​​​​​ൻ സാ​​​​​ഹി​​​​​ൽ ശു​​​​​ക്ല​​​​​യ്ക്കും വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച് മീ​​​​​റ​​​​​റ്റ് കോ​​​​​ട​​​​​തി.

വ്യാ​​​​​പാ​​​​​രി നാ​​​​​വി​​​​​ക​​​​​സേ​​​​​നാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി​​​​​രു​​​​​ന്ന സൗ​​​​​ര​​​​​ഭ് ര​​​​ജ​​​​പു​​​​​ത്തി​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ലാ​​​​​ണ് ഭാ​​​ര്യ​​​ക്കും കാ​​​മു​​​ക​​​നും ജി​​​​​ല്ലാ ജ​​​​​ഡ്ജി അ​​​​​ര​​​​​വി​​​​​ന്ദ് കു​​​​​മാ​​​​​ർ മി​​​​​ശ്ര ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച​​​​​ത്. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും വീ​​​​​ഡി​​​​​യോ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സിം​​​​ഗ് വ​​​​​ഴി​​​​​യാ​​​​​ണ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ​​​​​ത്.

സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30നാ​​​​​ണ് സൗ​​​​​ര​​​​​ഭ് ര​​​​ജ​​​​പു​​​​​ത്തി​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നും മൃ​​​​​ത​​​​​ദേ​​​​​ഹം മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തി​​​​​നും കോ​​​​​ട​​​​​തി ഇ​​​​​രു​​​​​വ​​​​​രെ​​​​​യും കു​​​​​റ്റ​​​​​ക്കാ​​​​​രെ​​​​ന്നു വി​​​​ധി​​​​ച്ച​​​​ത്. 13 മാ​​​​​സം നീ​​​​​ണ്ട വി​​​​​ചാ​​​​​ര​​​​​ണ​​​​​യി​​​​​ൽ 126 ത​​​​​വ​​​​​ണ വാ​​​​​ദം കേ​​​​​ട്ട ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ധി.

പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ വാ​​​​​ദ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, 2025 മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്നി​​​​​നാ​​​​​ണ് സൗ​​​​​ര​​​​​ഭ് ര​​​​ജ​​​​പു​​​​​ത് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. മു​​​​​സ്കാ​​​​​നും സാ​​​​​ഹി​​​​​ലും ചേ​​​​​ർ​​​​​ന്ന് മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ക്കി നീ​​​​​ല നി​​​​റ​​​​മു​​​​ള്ള ഡ്ര​​​​​മ്മി​​​​​ലാ​​​​​ക്കി സി​​​​​മ​​​​​ന്‍റ് നി​​​​​റ​​​​​ച്ച് ഒ​​​​​ളി​​​​​പ്പി​​​​​ച്ചെ​​​​​ന്നാ​​​​​ണ് കേ​​​​​സ്. മീ​​​​​റ​​​​​റ്റി​​​​​ലെ ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്ന് മൃ​​​​​ത​​​​​ദേ​​​​​ഹാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്താ​​​​യ​​​​ത്.

ഡ്രം, ​​​​​ക​​​​​ത്തി, കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന മ​​​​​റ്റ് വ​​​​​സ്തു​​​​​ക്ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വാ​​​​​ങ്ങ​​​​​ലു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര​​​​​ട​​​​​ക്കം 22 സാ​​​​​ക്ഷി​​​​​ക​​​​​ളെ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ വി​​​​​സ്ത​​​​​രി​​​​​ച്ചു.

പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഞ്ചാ​​​​​രം തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ഹോ​​​​​ട്ട​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​രെ​​​​​യും ടാ​​​​​ക്സി ഡ്രൈ​​​​​വ​​​​​ർ​​​​​മാ​​​​​രെ​​​​​യും വി​​​​​സ്ത​​​​​രി​​​​​ക്കു​​​​​ക​​​​​യും വി​​​​​വി​​​​​ധ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ താ​​​​​മ​​​​​സ​​​​​രേ​​​​​ഖ​​​​​ക​​​​​ൾ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

Tags : BlueDrum MurderCase DeathSentence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MuskanRastogi SahilShukla

Recent News

Corehub Up