x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ നാ​ലാം ടി20; ​വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 14, 2026 11:14 PM IST | Updated: October 14, 2026 11:28 PM IST

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ ആഘോഷം

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 24 റ​ൺ​സി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 223 റ​ൺ​സി​ൽ ഓ​ൾ ഔ​ട്ടാ​യി. 56 റ​ൺ​സെ​ടു​ത്ത സ​ഞ്ജു സാം​സ​ണും 43 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും 41 റ​ൺ​സെ​ടു​ത്ത നീ​തി​ഷ് കു​മാ​ർ റെ​ഡ്ഢി​യും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി കീ​മോ പോ​ൾ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ഗു​ഡാ​കേ​ഷ് മോ​ട്ടി ര​ണ്ട് വി​ക്ക​റ്റും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ഷ​മാ​ർ സ്പ്രിം​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 247 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ്പി​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ഷെ​ർ​ഫെ​യ്ൻ‌ റൂ​ത​ർ​ഫോ​ർ​ഡി​ന്‍റെ​യും ഷിം​റോ​ൺ ഹെ​റ്റ്മ​യ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഷാ​യ് ഹോ​പ്പ് 102 റ​ൺ​സാ​ണെ​ടു​ത്ത​ത്. 50 പ​ന്തി​ൽ‌ നാ​ല് ബൗ​ണ്ട​റി​യും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹോ​പ്പി​ന്‍റെ ഇ​ന്നിം​ഗ്സ്. റൂ​ത​ർ​ഫോ​ർ​ഡ് 49 റ​ൺ​സും ഹെ​റ്റ്മ​യ​ർ 33 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗ്, പ്രി​ന്‍​സ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്തി. ര​ണ്ട് ടീ​മു​ക​ളും ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വീ​തം വി​ജ​യി​ച്ചി​ട്ടു​ണ്ട്.

Tags : T20 Match West Indies beats India

Recent News

Corehub Up