Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Match

ഐ​എ​സ്എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​യെ 3-2ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​ ബെം​ഗ​ളൂ​രു

ബെം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ൽ) ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബെം​ഗ​ളൂ​രു എ​ഫ്സി​ക്ക് ജ​യം. ബെം​ഗ​ളൂ​രു​വി​ലെ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി​യെ 3-2നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് ബെം​ഗ​ളൂ​രു വി​ജ​യം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 89-ാം മി​നി​റ്റി​ൽ ഡ​ച്ച് പ്ര​തി​രോ​ധ താ​രം മെ​നോ കോ​ച്ച് നേ​ടി​യ ഹെ​ഡ​ർ ഗോ​ളാ​ണ് ബെം​ഗ​ളൂ​രു​വി​ന്‍റെ വിജ​യ​ ഗോൾ നേടിയത്.

Sports

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം: ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ

ല​ണ്ട​ൻ: ശ്രീ​ല​ങ്ക​യ്‌ക്കെതിരായ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 റ​ൺ​സാ​ണെ​ടു​ത്ത​ത

ടോം ​ബാ​ന്‍റ​ണി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും ജോ​ർ​ദാ​ൻ കോ​ക്സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബാ​ന്‍റ​ൺ 126 റ​ൺ​സും ബ്രൂ​ക്ക് 77 റ​ൺ‌​സും കോ​ക്സ് 76 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി അ​ഷി​ത ഫെ​ർ​ണാ​ണ്ടോ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സ​ചി​ന്ദു കൊ​ളം​ബെ​യ്ജ് ര​ണ്ട് വി​ക്ക​റ്റും ദി​ൽ​ഷ​ൻ മ​ധു​ഷ​ങ്ക​യും ജ​നി​ത് ലി​യാ​ന​ജെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്കെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മി​ക​ച്ച സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മി​ക​ച്ച സ്കോ​ർ. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 295 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജോ​ൺ കാം​പ്‌​ബെ​ല്ലി​ന്‍റെ​യും അ​മീ​ർ ജം​ഗോ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെസ്റ്റ് ഇൻഡീസ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​വ്സ് 101 റ​ൺ​സും കാം​പ്‌​ബെ​ൽ 62 റ​ൺ​സും ജാം​ഗോ 58 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​നം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​മ്പ​ൻ സ്കോ​ർ

ജൊ​ഹാ​ന്ന​സ്ബ​ർ​ഗ്: ഓ​സ്ട്രേ​ലി​യ​യ്‌ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ‌ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​മ്പൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 365 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഡേ​വി​ഡ് മി​ല്ല​റി​ന്‍റെ​യും ക്യാ​പ്റ്റ​ൻ തെം​ബ ഭാ​വു​മ​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മി​ല്ല​ർ 142 റ​ൺ​സും ഭാ​വു​മ 103 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. മാ​ത്യു ബ്രീ​റ്റ്സ്ക് 34 റ​ൺ‌​സും ഡു​വാ​ൻ യാ​ൻ​സ​ൻ 27 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ജാ​ക്ക് എ​ഡ്വാ​ർ​ഡ്സ് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഷ് ഹേ​സ​ൽ​വു​ഡ് മൂ​ന്ന് വി​ക്ക​റ്റും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ് ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു.

Sports

സൗ​ഹൃ​ദ മ​ത്സ​രം: പാ​ന​മ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പാ​ന​മ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡ​യി​ത്ത​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റാ​ങ്കിം​ഗി​ൽ വ​ള​രെ മു​ന്നി​ലു​ള്ള പാ​ന​മ​യ്ക്കെ​തി​രെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 41-ാം മി​നി​റ്റി​ൽ റ​യാ​ൻ വി​ല്ല്യം​സ് ആ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പാ​ന​മ​യെ ആ​ണ് ക​ണ്ട​ത്. 68-ാം മി​നി​റ്റി​ൽ പാ​ന​മ ഒ​പ്പ​മെ​ത്തി. വ​ല​ൻ​സി​യ ആ​ണ് പാ​ന​മ​യെ ഒ​പ്പ​മെ​ത്തി​ച്ച​ത്. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ‌ ഇ​രു ടീ​മു​ക​ളും ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഒ​ടു​വി​ൽ 1-1ന് ​മ​ത്സ​രം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫി​ഫ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ 138-ാം സ്ഥാ​ന​ത്തും പാ​ന​മ 44-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഓ​സ്ട്രേ​ലി​യ

മെ​ൽ​ബ​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ‌ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഓ​സ്ട്രേ​ലി​യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

നെ​സ്റ്റോ​റി ഇ​റാ​ൻ‌​കു​ണ്ഡ​യു​ടെ ഗോ​ളി​ലൂ​ടെ ഓ​സ്ട്രേ​ലി​യ ആ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 68-ാം മി​നി​റ്റി​ലാ​ണ് നെ​സ്റ്റോ​റി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​രാ​ജ​യ​ത്തി​ലേ‍​യ്ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന ബ്ര​സീ​ലി​നെ റ​യാ​ൻ ആ​ണ് ര​ക്ഷി​ച്ച​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ റ‍​യാ​ൻ നേ​ടി​യ ഗോ​ളി​ലാ​ണ് ബ്ര​സീ​ൽ സ​മ​നി​ല പി​ടി​ച്ച​ത്.

Sports

ലീ​ഗ് വ​ൺ‌: ലെ​ൻ​സി​നെ​തി​രെ മൊ​ണാ​ക്കോ​യ്ക്ക് ജ​യം

മൊ​ണാ​ക്കോ: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ‌ ഫു​ട്ബോ​ളി​ൽ‌ ലെ​ൻ​സി​നെ​തി​രെ എ​എ​സ് മൊ​ണാ​ക്കോ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​ണാ​ക്കോ വി​ജ​യി​ച്ച​ത്.

പാ​രി​സ് ബ്ര​ണ​റു​ടെ ഗോ​ളും ലെ​ൻ​സ് താ​രം ജോ​നാ​ഥ​ൻ ഗ്രാ​ഡി​റ്റി​ന്‍റെ ഓ​ൺ ഗോ​ളും ആ​ണ് മൊ​ണാ​ക്കോ​യു​ടെ ഗോ​ളു​ക​ൾ. മാ​ത്തി​യു ഉ​ഡോ​ൾ ആ​ണ് ലെ​ൻ​സി​ന് വേ​ണ്ടി ഗോ​ൽ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മൊ​ണാ​ക്കോ ലീ​ഗ് ടേ​ബി​ളി​ൽ‌ ത​ല​പ്പ​ത്തെ​ത്തി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 13 പോ​യി​ന്‍റാ​ണ് മൊ​ണാ​ക്കോ​യ്ക്കു​ള്ള​ത്.

Sports

അർജന്‍റീനൻ കുപ്പായത്തിൽ അവസാനമായി മെസി ഇറങ്ങുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ ആറിന്

ബുവാനോസ് ആരീസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസതാരം ലയണൽ മെസി അവസാനമായി അർജന്‍റീനയ്ക്കായി ബൂട്ടണിയുന്നു. ഒക്ടോബർ ആറിന് സ്വന്തം തട്ടകമായ ബുവാനോസ് ആരീസിലെ വിഖ്യാതമായ മോണ്യുമെന്‍റൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ദേശീയ ടീമിനായി മെസിയുടെ 208-ാമത്തെ മത്സരമാണിത്.

സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്‍റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇവയിൽ ഒന്നിലാണ് മെസി ഇറങ്ങുന്നത്.

രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മെസിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷികളാവാൻ 2022-ൽ ലോകകപ്പ് നേടിയ മുഴുവൻ ടീമംഗങ്ങളെയും കുടുംബാംഗങ്ങളെയും മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Sports

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ വി​ജ​യി​ച്ച​ത്.

നി​ക്കോ വി​ല്ല്യം​സ്, റോ​ബ​ർ​ട്ട് ന​വാ​രോ, ഒ​യ്ഹാ​ൻ സാ​ൻ​സെ​റ്റ് എ​ന്നി​വ​രാ​ണ് അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​ല്ല്യം​സ് 46-ാം മി​നി​റ്റി​ലും ന​വാ​രോ 48-ാം മി​നി​റ്റി​ലും സാ​ൻ​സെ​റ്റ് 90-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബി​ൽ​ബാ​വോ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കൊ​വെ​ൻ​ട്രി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ​താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ടാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ലാ​ണ് ഹാ​ള​ണ്ട് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Kerala

ലീ​ഗ് വ​ൺ: പി​എ​സ്ജി​ക്കെ​തി​രെ മൊ​ണാ​ക്കോ​യ്ക്ക് ജ​യം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ‌ ക​രു​ത്ത​രാ​യ പി​എ​സ്ജി​ക്കെ​തി​രെ മൊ​ണാ​ക്കോ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​ണാ​ക്കോ വി​ജ​യി​ച്ച​ത്.

മൊ​ണാ​ക്കോ​യ്ക്ക് വേ​ണ്ടി ഫ്ലാ​വി​നോ ന​സീ​ഞ്ഞ്യോ​യും സ്റ്റാ​നി​സ് ഇ​ഡു​ന്പോ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ർ‌​ക്വി​നോ​സ് ആ​ണ് പി​എ​സ്ജി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മൊ​ണാ​ക്കോ​യ്ക്ക് ഒ​മ്പ​ത് പോ​യ​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മൊ​ണാ​ക്കോ.

Sports

ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സ് ഇ​ന്ത്യ ഓ​ൾ സ്റ്റാ​ർ​സ് പോ​രാ​ട്ടം സെ​പ്റ്റം​ബ​ർ 23ലേ​യ്ക്ക് മാ​റ്റി

കൊ​ച്ചി: ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സും ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ​സും ത​മ്മി​ലു​ള്ള രാ​ജ്യാ​ന്ത​ര മ​ത്സ​രം സെ​പ്റ്റം​ബ​ർ 23-ലേ​ക്ക് മാ​റ്റി. സെ​പ്റ്റം​ബ​ർ 20-ന് ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​മാ​ണ് പു​തി​യ തീ​യ​തി​യി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ഞ്ഞോ പ്ര​ത്യേ​ക വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി മാ​റി​യ വി​വ​ര​വും കൊ​ച്ചി​യി​ലെ മ​ത്സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. 2002 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ റൊ​ണാ​ൾ​ഡീ​ഞ്ഞോ ഗൗ​ച്ചോ (റൊ​ണാ​ൾ​ഡോ ഡി ​അ​സ്സീ​സ് മൊ​റെ​യ്‌​റ), റി​വാ​ൾ​ഡോ വി​റ്റോ​ർ ബോ​ർ​ബ ഫെ​റെ​യ്‌​റ എ​ന്നി​വ​രു​ടെ വ​ര​വാ​ണ് ഈ ​വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഇ​വ​ർ​ക്കൊ​പ്പം എ​ഡ്മി​ൽ​സ​ൺ ജോ​സ് ഗോ​മ​സ് ഡി ​മൊ​റാ​യ​സ്, പൗ​ലോ സെ​ർ​ജി​യോ സി​ൽ​വെ​സ്ട്രെ ദോ ​നാ​സി​മെ​ന്റോ, ജി​യോ​വാ​നി സി​ൽ​വ ഡി ​ഒ​ലി​വെ​യ്‌​റ, ജെ​നി​ൽ​സ​ൺ ആ​ഞ്ച​ലോ ഡി​സൂ​സ (ജൂ​നി​യ​ർ), പൗ​ലോ സെ​ർ​ജി​യോ റോ​സ (വി​യോ​ള), ഗോ​ൾ​കീ​പ്പ​ർ ഹ്യൂ​റെ​ൽ​ഹോ ദ ​സി​ൽ​വ ഗോ​മ​സ്, അ​ല​ക്സാ​ന്ദ്രെ ദ ​സി​ൽ​വ മ​രി​യാ​നോ (അ​മാ​ര​ൽ), ഗു​സ്താ​വോ നെ​റി ഡി ​സാ ദ ​സി​ൽ​വ, റി​ക്കാ​ർ​ഡോ ഡി ​ഒ​ലി​വെ​യ്‌​റ, ജോ​ർ​ജ്ജ് ഡി ​അ​മൊ​റിം കാ​മ്പോ​സ് (ജോ​ർ​ജീ​ഞ്ഞോ), മാ​ർ​സെ​ലോ ഫെ​റെ​യ്‌​റ ഫെ​ർ​ണാ​ണ്ട​സ് (ക​മാ​ൻ​ഡു​കാ​യ), എ​ലി​വെ​ൽ​ട്ട​ൺ ആ​ൽ​വ​സ് റൂ​ഫി​നോ, എ​ൽ​സ​ൺ റൊ​ഡ്രി​ഗ​സ് ഡി ​സൂ​സ, മാ​ർ​ക്കോ​സ് അ​ന്റോ​ണി​യോ ഡി ​ലി​മ (പാ​രാ), ഡി​യോ​ഗോ കോ​റി​യ ഡി ​ഒ​ലി​വെ​യ്‌​റ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ താ​ര​നി​ര ബ്ര​സീ​ലി​നാ​യി കൊ​ച്ചി​യി​ൽ പ​ന്തു​ത​ട്ടും.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്റെ പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, ജോ ​പോ​ൾ അ​ഞ്ചേ​രി, സി.​കെ. വി​നീ​ത്, കെ.​ടി. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ശ​ക്ത​മാ​യ നി​ര​യാ​ണ് ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഗാ​മ​ൻ വേ​ൾ​ഡ് സ്പോ​ർ​ട്സ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ ​ടു ഇ​സെ​ഡ് ലോ​ജി​സ്റ്റി​ക്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ ​സാ​ബാ ഡോ​സ് ഇ​നി​ഷ്യേ​റ്റീ​വ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര കാ​യി​ക​മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​ന്നൈ, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ദു​ബാ​യ് എ​ന്നീ അ​ഞ്ച് പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ബ്ര​സീ​ൽ മു​ൻ താ​ര​ങ്ങ​ളു​ടെ ഗ്ലോ​ബ​ൽ ടൂ​റി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​നാ​ണ് കൊ​ച്ചി സാ​ക്ഷ്യം വ​ഹി​ക്കു​ക.

 

 

 

Sports

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യോ വ​ല്ലെ​കാ​നോ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. റ​യോ വ​ല്ലെ​ക്കാ​നോ താ​രം ഫ്ലോ​റി​യ​ൻ ലെ​ജെ​വു​നെ​യു​ടെ ഓ​ൺ‌ ഗോ​ളും ബാ​ഴ്സ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

സെ​ർ​ജി​യോ കാ​മെ​ല്ലോ​യാ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

 

Sports

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ലാ​ഗ​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജൂ​ഡ് ബെ​ല്ലിം​ഗാം, കി​ലി​യ​ൻ എം​ബാ​പ്പെ, ആ​ർ​ഡ ഗു​ല​ർ എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ലാ​ഗ താ​രം അ​ൽ​ഫോ​ൺ​സോ ഹെ​രേ​രോ​യു​ടെ ഓ​ൺ ഗോ​ളും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റോ​മി​യോ ലാ​വി​യ​യും പെ​ഡ്രോ നെ​റ്റോ​യും ജാ​വോ പെ​ഡ്രോ​യും കോ​ൽ പാ​ൽ​മ​റും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ലി​ക്ക് യാ​ൽ​കൗ​യെ​യും പാ​സ്ക​ൽ ഗ്രോ​യും ആ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ചെ​ൽ​സി താ​രം താ​രം ജാ​വോ പെ​ഡ്രോ​യു​ടെ ഓ​ൺ ഗോ​ളും ബ്രൈ​റ്റ​ണി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Sports

ലാ​ലീ​ഗ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി അ​ല​ക്സ് ബ​യേ​ന ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മോ​ല ലു​ക്ക്മാ​ൻ ഒ​രു ഗോ​ളും നേ​ടി. സെ​വി​യ​യ്ക്കാ​യി മി​ഗു​വ​ൽ സി​യേ​റ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

District News

ഗു​സ്തി​മ​ത്സ​രം

ഭ​ര​ണ​ങ്ങാ​നം: ജി​ല്ലാ സീ​നി​യ​ര്‍ ഗു​സ്തി മ​ത്സ​ര​ങ്ങ​ള്‍ ഭ​ര​ണ​ങ്ങാ​നം എ​എ​സ് റ​സ്‌ലിംഗ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്നു. രാ​വി​ലെ ഒ​മ്പ​തി​ന് ശ​രീ​ര​ഭാ​ര നി​ര്‍​ണ​യ​ത്തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​വി​നാ​ഷ് ജെ. ​മാ​ത്യു​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ റ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ അ‌​ത്‌ല​റ്റി​ക് ക​മ്മീ​ഷ​ന്‍ മെം​ബ​ര്‍ സ്മി​ത മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ റ​ഫ​റി അ​ഞ്ജ​നാ യു. ​രാ​ജ​ൻ, സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ന്‍ ടീം ​പ​രി​ശീ​ല​ക​നു​മാ​യ ബി​ജു കു​ഴു​മു​ള്ളി​ൽ, ജി​ല്ലാ ട്ര​ഷ​റ​ര്‍ നെ​ല്‍​സ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സാ​ജ​ന്‍ മ​ണി​യ​ങ്ങാ​ട്ട് വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

29, 30 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ടു ന​ട​ക്കു​ന്ന സം​സ്ഥാ​ന​മ​ത്സ​ര​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യെ നി​ധി​ന്‍ ഗോ​പാ​ൽ, ദീ​പു ഉ​മേ​ഷ്, ശ്രീ​ജി​ത്ത് ആ​ർ., ജ​യേ​ഷ് ഷാ​ജി, അ​മ​ല്‍ സ​ന്തോ​ഷ്, ജോ​യ​ല്‍ വ​ര്‍​ഗീ​സ്, ടി.​ടി. അ​രു​ൺ, ജോ​യ​ല്‍ മ​നോ​ജ് കു​ര്യ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കും.ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 20 പോ​യി​ന്‍റോ​ടെ എ.​എ​സ്. അ​ക്കാ​ദ​മി ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും 15 പോ​യി​ന്‍റോ​ടെ ആ​ര്‍​ആ​ര്‍​സി ക​ല്ലൂ​ര്‍​ക്കു​ളം ര​ണ്ടാം സ്ഥാ​ന​വും 10 പോ​യി​ന്‍റോ​ടെ കെ​പി​ആ​ര്‍​ ന​ട്ടാ​ശേ​രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​നി, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ര്‍, അ​ണ്ട​ർ 23 മ​ത്സ​ര​ങ്ങ​ള്‍ തു​ട​ര്‍ മാ​സ​ങ്ങ​ളി​ലും സ്‌​കൂ​ള്‍ ഗു​സ്തി മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ ബ​ര്‍ ഏ​ഴി​ന് കോ​ട്ട​യം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ത്തും.

Tech

പു​രു​ഷ​ന്മാ​ർ​ക്ക് ഇ​നി ആ​ദ്യം സ​ന്ദേ​ശ​മ​യ​ക്കാം; 'വു​മ​ൺ ഫ​സ്റ്റ്' നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ബം​ബി​ൾ

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രി​യ ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ൾ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​മ​യ​ക്ക​ൽ നി​യ​മ​ത്തി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തി. ഇ​നി മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് പു​റ​മെ പു​രു​ഷ​ന്മാ​ർ​ക്കും ആ​ദ്യം സ​ന്ദേ​ശ​മ​യ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

2014ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് മാ​ത്രം ആ​ദ്യ സ​ന്ദേ​ശ​മ​യ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്ന 'വു​മ​ൺ ഫ​സ്റ്റ്' ന​യ​ത്തി​നാ​ണ് ഇ​തി​ലൂ​ടെ മാ​റ്റം വ​രു​ന്ന​ത്.

ഡേ​റ്റിം​ഗ് ആ​പ്പു​ക​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കു​റ​യു​ന്ന​തും വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​രം. ആ​പ്പി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 66 ശ​ത​മാ​നം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​ർ ആ​ദ്യം സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​താ​ണ് ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും, ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ആ​പ്പ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും, അ​ത് ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ബം​ബി​ൾ സി​ഇ​ഓ വി​റ്റ്നി വു​ൾ​ഫ് ഹെ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നു​ള്ള സ​മ​യം 24 മ​ണി​ക്കൂ​റി​ൽ നി​ന്ന് 72 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തി. കാ​ന​ഡ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​മാ​റ്റം ചാ​റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും സം​ഭാ​ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നും സ​ഹാ​യി​ച്ച​താ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

സ്വൈ​പ്പിം​ഗ് ഒ​ഴി​വാ​ക്കി​യു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ, നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യും ബം​ബി​ൾ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ര​ണ്ടാം പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ 15.2 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ബി​ൾ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ നടപടിക്രമങ്ങൾ പാലിച്ച്: വി. അബ്‌ദുറഹ്‌മാൻ

തി​രു​വ​ന​ന്ത​പു​രം:അ​ർ​ജ​ന്‍റൈൻ ഫു​ട്‌​ബോ​ൾ ടീ​മി​ന്‍റെ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്‌ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണെ​ന്ന്‌ മു​ൻ കാ​യി​കമ​ന്ത്രി വി ​അ​ബ്‌​ദു​റ​ഹ് മാ​ൻ പ​റ​ഞ്ഞു. ഇ‍ൗ ​വി​ഷ​യ​ത്തി​ൽ ഒ​രു ചി​ല്ലി​ക്കാ​ശ്‌ പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ഷ്‌​ട​മു​ണ്ടാ​യി​ട്ടി​ല്ല.

മ​ത്സ​രം ന​ട​ത്താ​ൻ അ​ർ​ജ​ന്‍റൈൻ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​നും സ്‌​പോ​ൺ​സ​റും ത​മ്മി​ലാ​ണ് ക​രാ​റൊ​പ്പി​ട്ട​ത്‌. ഇ‍ൗ ​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സ​ർ​ക്കാ​രി​ന്‌ ഒ​രു ബാ​ധ്യ​ത​യും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി. ​അ​ബ്‌​ദു​റ​ഹ് മാ​ൻ വ്യ​ക്ത​മാ​ക്കി.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ഇ​ന്‍റ​ർ​മി​ലാ​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മി​ലാ​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി ഫെ​ഡെ​റി​ക്കോ ഡി​മാ​ർ​ക്കോ​യും ആ​ന്‍​ഡി ഡി​യോ​ഫും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡി​മാ​ർ​ക്കോ 20-ാം മി​നി​റ്റി​ലും ഡി​യോ​ഫ് 62-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഫ്രാ​ൻ​സി​സ്ക്കോ കോ​ൺ​സെ​യ്കാ​വോ​യാ​ണ് യു​വ​ന്‍റ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 85-ാം മി​നി​റ്റി​ലാ​ണ് കോ​ൺ​സെ​യ്കാ​വോ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

വാം ​ അ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ നി​റം​മ​ങ്ങി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ഏ​ക വാം ​അ​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ടീം ​ഇ​ന്ത്യ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യി ക​ളം​വി​ട്ടു. ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക ഇ​ല​വ​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക ഇ​ല​വ​ന്‍ ആ​ദ്യ​ദി​നം മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 363 റ​ണ്‍​സ് നേ​ടി. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക​ര​യ്ക്കി​രു​ന്ന​പ്പോ​ള്‍, കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക ഇ​ല​വ​ന്‍ 90 ഓ​വ​റി​ല്‍ 363/8.
മി​ക​ച്ച തു​ട​ക്കം

ശ്രീ​ല​ങ്ക ഇ​ല​വ​നു​വേ​ണ്ടി ഓ​പ്പ​ണ​ര്‍​മാ​രാ​യ നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ (66), ര​വീ​ന്ദു ര​സ​ന്ദ (71) സ​ഖ്യം 110 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു പ​ടു​ത്തു​യ​ര്‍​ത്തി. തു​ട​ര്‍​ന്നെ​ത്തി​യ പ​സീ​ന്ദു സൂ​രി​യ​ബ​ണ്ഡാ​ര (35), പ​വ​ന്‍ ര​ത്‌​നാ​യ​ക് (39), അ​ഹാ​ന്‍ വി​ക്ര​മ​സിം​ഗെ (31) എ​ന്നി​വ​ര്‍ പൊ​രു​തി.

ക്യാ​പ്റ്റ​ന്‍ സോ​ണാ​ള്‍ ദി​നു​ഷ (52) അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി മു​ന്നേ​റി​യ​പ്പോ​ള്‍ ര​മേ​ശ് മെ​ന്‍​ഡി​സ് (32) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. അ​ന്‍​ജ​ല ബ​ണ്ഡാ​ര (13) വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി. കേ​ശ​ര നു​വാ​ന്ത​യും (9*) ദി​ലും സു​ദീ​ര​യും (1*) ര​ണ്ടാം​ദി​ന​മാ​യ ഇ​ന്നു ക്രീ​സി​ലെ​ത്തും.

ഇ​ന്ത്യ​ക്കു​വേ​ണ്ടി ര​വീ​ന്ദ്ര ജ​ഡേ​ജ​യും കു​ല്‍​ദീ​പ് യാ​ദ​വും മാ​ന​വ് സു​ഥാറും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. പേ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍​ക്ക് വി​ക്ക​റ്റ് നേ​ടാ​നാ​യി​ല്ലെ​ന്ന​ത് നി​രാ​ശ പ​ക​ര്‍​ന്നു.

ശ്രീ​ല​ങ്ക​ന്‍ ടൂ​റി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം 15ന് ​ഗാ​ല്ലെ​യി​ല്‍ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം 23ന് ​കൊ​ളം​ബോ​യി​ലാ​ണ്.

ഗില്ലിന്‍റെ പ​രി​ക്ക്, ആ​ശ​ങ്ക

ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സൈ​ക്കി​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ, ശ്രീ​ല​ങ്ക​യി​ല്‍ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. വാം ​അ​പ്പ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ആ​ശ​ങ്ക​പ​ട​ര്‍​ത്തി.

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ശു​ഭ്മാ​ന്‍ ഗി​ല്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ വൈ​സ് ക്യാ​പ്റ്റ​നാ​യ കെ.​എ​ല്‍. രാ​ഹു​ലാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന് ഗി​ല്‍ മൈ​താ​ന​ത്ത് എ​ത്തു​മോ എ​ന്ന​തി​ല്‍ ഉ​റ​പ്പി​ല്ല. അ​തേ​സ​മ​യം, പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ പ​രി​ക്കേ​റ്റു പു​റ​ത്താ​യി​രു​ന്നു. ബി. ​സാ​യ്‌​സു​ദ​ര്‍​ശ​നും പ​രി​ക്കി​ന്‍റെ നി​ഴ​ലി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ ഗി​ല്ലും പു​റ​ത്തി​രു​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍​ക്കു ല​ങ്ക​ന്‍ മ​ണ്ണി​ല്‍ മ​ങ്ങ​ലേ​ല്‍​ക്കും.

Sports

വൈ​ഭ​വി​ന് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സാ​ണെ​ടു​ത്ത​ത്.

വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും റിം​ഗു സിം​ഗി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വൈ​ഭ​വ് 81 റ​ൺ​സാ​ണെ​ടു​ത്ത​ത്. 49 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഇ​ഷാ​ൻ കി​ഷ​ൻ 29 റ​ൺ​സും ശ്രേ​യ​സ് അ​യ്യ​ർ 27 റ​ൺ​സും റിം​ഗു സിം​ഗ് 25 റ​ൺ‌​സും എ​ടു​ത്തു. സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി ബ്രാ​ഡ് ഇ​വാ​ൻ​സ് ര​ണ്ട് വി​ക്ക​റ്റും സി​ക്ക​ന്ദ​ർ റാ​സ​യും ബ്ലെ​സിം​ഗ് മു​സാ​റ​ബ​നി​യും വെ​സ്ലി മ​ധേ​വ​രെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20; ​ടോ​സ് നേ​ടി ഇ​ന്ത്യ

ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രാ​രെ​യി​ലെ ഹ​രാ​രെ സ്പോ​ർ​ട്സ്‌ ക്ല​ബി​ലാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, റിം​ഗു സിം​ഗ്, സൂ​ര്യാ​ൻ​ഷ് ഷെ​ഡ്ജ്, ര​വി ബി​ഷ്ണോ​യ്, യ​ഷ് താ​ക്കൂ​ർ, മാ​യ​ങ്ക് യാ​ദ​വ്, അ​ശോ​ക് ശ​ർ​മ.

ടീം ​സിം​ബാ​ബ്‌​വെ: ബ്ര​യാ​ൻ ബെ​ന്ന​റ്റ്, ബെ​ൻ ക​ര​ൺ, ഡി​യോ​ൺ മ​യേ​ഴ്സ്, സി​ക്ക​ന്ദ​ർ റാ​സ (ക്യാ​പ്റ്റ​ൻ), റ​യാ​ൻ ബേ​ൾ, വെ​സ്ലി മ​ധേ​വെ​രെ, ത​ഡി​വ​ന​ഷെ മ​റു​മ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), ബ്രാ​ഡ് ഇ​വാ​ൻ​സ്, ന്യൂ​മാ​ൻ എ​ൻ​യാം​ഹു​രി, വെ​ല്ലിം​ഗ്ട​ൺ മ​സ​കാ​ഡ്സ, ബ്ലെ​സിം​ഗ് മു​സാ​രാ​ബ​നി.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി എ​ഫ്സി പോ​ർ​ട്ടോ

ല​ണ്ട​ൻ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ‌ ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി എ​ഫ്സി പോ​ർ​ട്ടോ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് എ​ഫ്സി പോ​ർ​ട്ടോ വി​ജ​യി​ച്ച​ത്.

വി​ല്ല്യം ഗോ​മ​സും പെ​പെ​യും ആ​ണ് പോ​ർ​ട്ടോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗോ​മ​സ് അ​ഞ്ചാം മി​നി​റ്റി​ലും പെ​പെ 41 -ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ലൂ​ക്ക ലി​ഞ്ച് ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 12-ാം മി​നി​റ്റി​ലാ​ണ് ലൂ​ക്ക ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

ലണ്ടൻ: സ​ണ്ട​ർ​ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്.

കൈ​റാ​ൻ മോ​റി​സ​ൺ, ഡൊ​മി​നി​ക്ക് ഷോ​ബോ​സ്‌​ലാ​യ്, ഫെ​ഡ​റി​ക്കോ ചി​യേ​സ, ലെ​വി​സ് കൗ​മാ​സ് എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മോ​റി​സ​ൺ 13-ാം മി​നി​റ്റി​ലും ഷോ​ബോ​സ്‌​ലാ​യ് 56-ാം മി​നി​റ്റി​ലും ചി​യേ​സ 72-ാം മി​നി​റ്റി​ലും കൗ​മാ​സ് 85-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

എ​ൻ​സോ ലീ ​ഫീ​യും ടി​മ​ർ ടൂ​ട്ടി​റോ​വും ആ​ണ് സ​ണ്ട​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. ലീ ​ഫീ 28-ാം മി​നി​റ്റി​ലും ടൂ​ട്ടി​റോ​വ് 49-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം; ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ‌

ല​ണ്ട​ൻ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ‌. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 387 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജേ​ക്ക​ബ് ബെ​ത​ലി​ന്‍റെ​യും ജോ ​റൂ​ട്ടി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ജോ​സ് ബ​ട്ട്ല​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഡ​ക്ക​റ്റ് 141 റ​ൺ​സും ബെ​ത​ൽ 91 റ​ൺ‌​സും റൂ​ട്ട് 74 റ​ൺ​സും ബ​ട്ട്ല​ർ 41 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും പ്രി​ൻ​സ് യാ​ദ​വ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബു​ലാ​വാ​യോ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ‌ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 34 റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​ത്. ‌

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ‍‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ 19.4 ഓ​വ​റി​ൽ 152 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 29 റ​ൺ​സെ​ടു​ത്ത റ​യാ​ൻ ബേ​ളും 28 റ​ൺ​സെ​ടു​ത്ത സി​ക്ക​ന്ദ​ർ റാ​സ​യും 25 റ​ൺ​സെ​ടു​ത്ത ബ്രാ​ഡ് ഇ​വാ​ൻ​സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റി​ഷാ​ദ് ഹൊ​സെ​യ്ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മ​ഹെ​ദി ഹ​സ​ൻ മൂ​ന്ന് വി​ക്ക​റ്റും ന​ഹി​ദ് റാ​ണ​യും മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​നും സൈ​ഫ് ഹ​സ​നും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 186 റ​ൺ​സെ​ടു​ത്ത​ത്. 58 റ​ൺ​സെ​ടു​ത്ത ത​ൻ​സി​ദ് ഹ​സ​ൻ ത​മീ​ന്‍റെ​യും 55 റ​ൺ​സെ​ടു​ത്ത സൈ​ഫ് ഹ​സ​ന്‍റെ​യും 31 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദി​ന്‍റെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി റി​ച്ചാ​ർ​ഡ് എ​ൻ​ഗാ​ര​വ​യും ബ്രാ​ഡ് ഇ​വാ​ൻ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സി​ക്ക​ന്ദ​ർ റാ​സ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് ഒ​പ്പ​മെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യാ​ണ് വി​ജ​യി​ച്ച​ത്.

Kerala

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടി20; ​സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബു​ലാ​വാ​യോ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 32 റ​ൺ​സി​നാ​ണ് സിം​ബാ​ബ്‌​വെ വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 19 ഓ​വ​റി​ൽ 138 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​യി. 54 റ​ൺ​സെ​ടു​ത്ത യാ​സി​ർ അ​ലി​ക്ക് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി റി​ച്ചാ​ർ​ഡ് എ​ൻ​ഗാ​ര​വ​യും ബ്ലെ​സിം​ഗ് മു​സാ​റ​ബ​നി​യും നാ​ല് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. മി​ൽ​ട്ട​ൺ ഷും​ബ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
‌
‌ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 170 റ​ൺ​സെ​ടു​ത്ത​ത്. 44 റ​ൺ​സെ​ടു​ത്ത ബ്ര​യാ​ൻ ബെ​ന്ന​റ്റി​ന്‍റെ​യും 30 റ​ൺ​സെ​ടു​ത്ത റ​യാ​ൻ ബേ​ളി​ന്‍റെ​യും 20 റ​ൺ​സ് വീ​ത​മെ​ടു​ത്ത ഡി​യോ​ൺ മ​യേ​ർ​സി​ന്‍റെ​യും സി​ക്ക​ന്ദ​ർ റാ​സ​യു​ടെ​യും മി​ക​വി​ലാ​ണ് സിം​ബാ​ബ്‌​വെ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ന​ഹി​ദ് റാ​ണ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Sports

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 259 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 45.2 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 80 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും 57 റ​ൺ​സെ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും 52 റ​ൺ​സെ​ടു​ത്ത വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​റും ജോ​ഷ് ടം​ഗും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 47.5 ഓ​വ​റി​ൽ 258 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ജോ ​റൂ​ട്ടി​ന്‍റെ​യും ലി​യാം ഡോ​വ്സ​ണി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. റൂ​ട്ട് 76 റ​ൺ​സും ഡോ​വ്സ​ൺ 68 റ​ൺ​സും ഡ​ക്ക​റ്റ് 43 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ക്സ​ർ പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ​യും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജ​സ്പ്രീ​ത് ബും​റ​യും ശി​വം ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലെ​ത്തി.

Sports

നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് മത്സരം ഞാ​യ​ര്‍, 2.30 am

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ നോ​ര്‍​വീ​ജി​യ​ന്‍ വൈ​ക്കിം​ഗ്‌​സും ഇം​ഗ്ലീ​ഷ് നൈ​റ്റു​ക​ളും ത​മ്മി​ലു​ള്ള യു​ദ്ധം. ച​രി​ത്ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യു​ള്ള വൈ​ക്കിം​ഗ് x നൈ​റ്റ്‌​സ് പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 2.30ന് ​മ​യാ​മി​യി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ക​പ്പ് സെ​മി മോ​ഹ​വു​മാ​യി എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ന​യി​ക്കു​ന്ന നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടും കൊ​മ്പു​കോ​ര്‍​ക്കും.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന നോ​ര്‍​വീ​ജി​യ​ന്‍ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​താ​ണ് ഈ ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ജൂ​ഡ് ബെ​ല്ലി​ങ്ഗം, ബു​കാ​യൊ സാ​ക്ക, മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ് തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഇം​ഗ്ല​ണ്ട് ലോ​ക​കി​രീ​ടം നേ​ടാ​ന്‍ ക​രു​ത്തു​ള്ള​വ​രാ​ണ്.
2026 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​കോം​ഗോ​യെ (2-1) മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ​ഹ​ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ​യും (3-2) തോ​ല്‍​പ്പി​ച്ചു. 1966 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ണ്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പി​ലൂ​ടെ​യാ​ണ് നോ​ര്‍​വെ ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ക്യാ​പ്റ്റ​ന്‍ മാ​ര്‍​ട്ടി​ന്‍ ഒ​ഡെ​ഗാ​ഡ്, അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്ത് എ​ന്നി​ങ്ങ​നെ നീ​ളു​ന്ന താ​ര​ങ്ങ​ള്‍. ക​ന്നി ലോ​ക​ക​പ്പി​ല്‍​ത്ത​ന്നെ ത​രം​ഗം സൃ​ഷ്ടി​ച്ച എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ് മി​ക​വാ​ണ് നോ​ര്‍​വെ​യു​ടെ ക​രു​ത്ത്.

2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഐ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഐ​വ​റി​കോ​സ്റ്റി​നെ (2-1) കീ​ഴ​ട​ക്കി. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നെ​യ്മ​ര്‍, വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന ബ്ര​സീ​ലി​നെ (2-1) വീ​ഴ്ത്തി. അ​തേ​പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് എ​തി​രേ​യും കാ​ഴ്ച​വ​യ്ക്കാ​ന്‍ ഹാ​ല​ണ്ടി​നും സം​ഘ​ത്തി​നും സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

Sports

ഇ​ന്ത്യ​യ്‌ക്കെതിരായ ര​ണ്ടാം ടി20; ​ഇം​ഗ്ല​ണ്ടി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യം. മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 76 റ​ൺ​സെ​ടു​ത്ത ജേ​ക്ക​ബ് ബെ​ത​ലി​ന്‍റെ​യും 39 റ​ൺ​സ് വീ​ത​മെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും ടോം ​ബാ​ന്‍റ​ന്‍റെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​ർ​ഷി​ത് റാ​ണ​യും അ​ക്സ​ർ പ​ട്ടേ​ലും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 190 റ​ൺ​സെ​ടു​ത്ത​ത്. 49 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും 43 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും 37 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ തി​ല​ക് വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും നി​ർ​ണാ​യ​ക​മാ​യി. 11 പ​ന്തി​ൽ നി​ന്ന് 24 റ​ൺ​സാ​ണ് തി​ല​ക് എ​ടു​ത്ത​ത്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. 10 പ​ന്തി​ൽ 14 റ​ൺ​സെ​ടു​ത്ത് താ​രം പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സാം ​ക​ര​ൺ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​ർ, വി​ൽ ജാ​ക്ക്സ്, ലി​യാം ഡോ​വ്സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 1-0ത്തി​ന് മു​ന്നി​ലെ​ത്തി. ആ​ദ്യ മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.

Sports

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടി20: ​ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190 റ​ൺ​സാ​ണെ​ടു​ത്ത​ത്.

49 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും 43 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും 37 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ തി​ല​ക് വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും നി​ർ​ണാ​യ​ക​മാ​യി. 11 പ​ന്തി​ൽ നി​ന്ന് 24 റ​ൺ​സാ​ണ് തി​ല​ക് എ​ടു​ത്ത​ത്.

അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. 10 പ​ന്തി​ൽ 14 റ​ൺ​സെ​ടു​ത്ത് താ​രം പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സാം ​ക​ര​ൺ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​ർ, വി​ൽ ജാ​ക്ക്സ്, ലി​യാം ഡോ​വ്സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടി20: ​ഇ​ന്ത്യ​യ്ക്ക് ടോ​സ്; വൈ​ഭ​വ് ക​ളി​ക്കും, സ​ഞ്ജു ഇ​ല്ല

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മാ​ഞ്ച​സ്റ്റ​റി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് പ​ക​രം കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി ആ​ദ്യ ഇ​ല​വ​ണി​ലെ​ത്തി. ഇ​തോ​ടെ സീ​നി​യ​ർ ടീ​മി​ലെ വൈ​ഭ​വി​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യി ഇ​ന്ന​ത്തേ​ത്.

Sports

മ​ഴ ക​ളി​ച്ചു മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ചെ​സ്റ്റ​ര്‍ ലെ ​സ്ട്രീ​റ്റ്: ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ആ​ദ്യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ​യെ​ത്തു​ട​ന്ന് ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം പ​കു​തി പി​ന്നി​ട്ട​ശേ​ഷ​മാ​ണ് മ​ഴ വി​ല്ല​നാ​യ​ത്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ 189 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ര്‍​മ (24 പ​ന്തി​ല്‍ 59), ശ്രേ​യ​സ് അ​യ്യ​ര്‍ (47 പ​ന്തി​ല്‍ 68), ശി​വം ദു​ബെ (21 പ​ന്തി​ല്‍ 42 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി.

ഇം​ഗ്ല​ണ്ടി​നാ​യി സാ​ക്വി​ബ് മ​ഹ്‌​മൂ​ദ് 33 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. സ​ഞ്ജു സാം​സ​ണ്‍ (1), ഇ​ഷാ​ന്‍ കി​ഷ​ന്‍ (0), തി​ല​ക് വ​ര്‍​മ (13) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം നാ​ളെ ന​ട​ക്കും.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ വീ​ഴ്ത്തി അ​യ​ർ​ല​ൻ​ഡ്

ബ്രി​സ്റ്റോ​ൾ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ വീ​ഴ്ത്തി അ​യ​ർ​ല​ൻ​ഡ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ൻ‌​ഡീ​സ് ഉ​യ​ർ​ത്തി​യ 129 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 11 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ അ​യ​ർ​ല​ൻ‌​ഡ് മ​റി​ക​ട​ന്നു. 63 റ​ൺ​സെ​ടു​ത്ത ഒ​ർ​ള പ്രെ​ൻ​ഡ​ർ​ഗാ​സ്റ്റി​ന്‍റെ​യും 28 റ​ൺ​സെ​ടു​ത്ത ആ​മി ഹ​ണ്ട​റു​ടെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​ഷ്മി​നി മു​നി​സ​ർ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സും അ​ഫൈ ഫ്ലെ​ച്ച​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 128 റ​ൺ‌​സെ​ടു​ത്ത​ത്.
27 റ​ൺ​സെ​ടു​ത്ത ചി​നെ​ല്ലെ ഹെ​ൻ‌​റി​യു​ടെ​യും 22 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും 21 റ​ൺ​സ് നേ​ടി​യ ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ൻ‌ എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി എ​യ്മി മാ​ഗ്വ​യ​റും കാ​രാ മു​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഒ​ർ​ള പ്രെ​ൻ​ഡ​ർ​ഗാ​സ്റ്റും അ​ർ​ളീ​ൻ കെ​ല്ലി​യും ജെ​യ്ൻ മ​ഗ്വ​യ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

നേ​ര​ത്തെ ത​ന്നെ സെ​മി കാ​ണാ​തെ പു​റ​ത്താ​യ അ​യ​ർ​ല​ൻ​ഡി​ന് ര​ണ്ട് പോ​യി​ന്‍റാ​യി. അ​വ​രു​ടെ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് ഇ​ന്ന​ത്തേ​ത്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​റ് പോ​യി​ന്‍റു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഗ്രൂ​പ്പ് ബി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up