പിഎഎസ്വി ഐൻന്തോവനെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പിഎസ്വി ഐൻന്തോവനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
റയലിന് വേണ്ടി കിലിയൻ എംബപ്പെ രണ്ട് ഗോളുകളും ഫെഡെറിക്കോ വാൾവെറെഡെയും ജൂഡ് ബെല്ലിംഗാമും വിനിഷ്യസ് ജൂനിയറും ഓരോ ഗോൾ വീതവും നേടി. ഇവാൻ പെരിസിച്ചാണ് പിഎസ്വിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റയൽ.
Tags : UEFA Champions League Football Match Real Madrid beats PSV Eindhoven