പ്രതീകാത്മക ചിത്രം
കണ്ണൂർ: ശബരിമല ഡ്യൂട്ടിയിൽനിന്നു മാറിനിൽക്കാൻ മെഡിക്കൽ അവധിയെടുത്ത പൊലിസ് ഓഫിസറായ അസോസിയേഷൻ നേതാവിനെതിരേ അന്വേഷണം.
കണ്ണൂർ ഡിഎച്ച്ക്യു ക്യാമ്പിൽനിന്നു ശബരിമല ബി ഫേസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട അസോസിയേഷൻ നേതാവായ എസ്ഐക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.
നേതാവായ ശേഷം ഇത്തരം ഡ്യൂട്ടികളിൽനിന്നെല്ലാം ‘ഏമാൻ’ മാറിനിൽക്കുക പതിവാണെന്ന് ആരോപണമുണ്ട്. ഭരണം മാറിയതോടെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നേതാവ് ഡ്യൂട്ടിക്ക് പോകുന്നതിനു തൊട്ടുമുന്പ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതായാണ് വിവരം.
ഇതുവരെ കളിച്ച കളി ഇപ്പോൾ പാളിയെന്ന് സാരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിനോട് കമ്മിഷണർ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. നടപടിക്കു സാധ്യതയുണ്ടെന്ന് സേനയിലുള്ളവർതന്നെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ10 വർഷമായി സംഘടനാ നേതാവായതിനാൽ ഒരു തരത്തിലുള്ള ഡ്യൂട്ടിയും ചെയ്യാതെ വിഐപിയായി നടക്കുകയാണ് നേതാവിന്റെ രീതിയെന്നാണ് ആരോപണം. ഭരണമാറ്റം ഉണ്ടായതിനെത്തുടർന്നാണ് നേതാവിനെ ഇപ്പോൾ ഡ്യൂട്ടി ലഭിച്ചതത്രേ.
Tags : Association leader investigation Sabarimala duty dodges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash