പ്രതീകാത്മക ചിത്രം
കൊച്ചി: കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച ഒക്ടോബറിലെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി.
പുതിയ ചെയര്പഴ്സണെയും അംഗങ്ങളെയും നിയമിച്ച സര്‍ക്കാര്‍ ഉത്തരവും ഇതു സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവും റദ്ദാക്കണമെന്നടക്കം ആവശ്യപ്പെട്ട് മുന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. ഹംസയും അംഗമായിരുന്ന ഉസ്മാന് ഹാജിയുമടക്കം നല്കിയ അപ്പീല്‍ ഹര്‍ജിയാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
പുതിയ വഖഫ് ബോര്‍ഡ് ഇതിനകം ചുമതലയേറ്റെന്നും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നതു ന്യായീകരിക്കാനാകില്ലെന്നും നിരീക്ഷിച്ചാണു സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ രൂപവത്കരിച്ച ബോര്‍ഡ് പിരിച്ചുവിട്ട് ഒക്ടോബര്‍ 16ലെ ഉത്തരവിലൂടെ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണു ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
പുനഃസംഘടന അന്തിമവിധിക്കു വിധേയവുമായിരിക്കുമെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് പുനഃസംഘടന ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ബന്ധപ്പെട്ട സിംഗിള്ബെഞ്ചുതന്നെ പരിഗണിച്ച് തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
Tags : reconstituting Waqf Board No stay Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash