Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqf Board

മു​ന​മ്പം ഭൂ​മി ത​ർ​ക്കം: വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്; ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​നെ​തി​രെ​യാ​ണ് ബോ​ർ​ഡ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്.

മു​ന​മ്പ​ത്തെ 404 ഏ​ക്ക​ർ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​താ​ണെ​ന്ന ത​ങ്ങ​ളു​ടെ വാ​ദം ശ​രി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​ത്. മു​ന​മ്പ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഇ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ വാ​ദം.

മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കി​ല്ലെ​ന്നും പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് സ്വ​ത​ന്ത്ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ന​മ്പ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് മേ​ൽ വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ആ​രം​ഭി​ച്ച​ത്. ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രു​ന്നു.

 

Kerala

വ​ഖ​ഫ് ബോ​ർ​ഡി​നുവേ​ണ്ടി സ​ർ​ക്കാ​രിന്‍റെ ഒ​ളി​ച്ചു​ക​ളി​: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി

വൈ​​​പ്പി​​​ൻ: മു​​​ന​​​മ്പ​​​ത്ത് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ച ഭൂ​​​മി വ​​​ഖ​​​ഫി​​​ന്‍റേ​​​ത​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടും ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്ക് നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കാ​​​തെ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നു വേ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ ഒ​​​ളി​​​ച്ചുക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഇ​​​തു തു​​​ട​​​ർ​​​ന്നാ​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ മു​​​ഖം മാ​​​റു​​​മെ​​​ന്ന് സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് വ​​​ന്ന​​​തോ​​​ടെ ഭൂ​​​മി​​​യു​​​ടെ ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നും ക്ര​​​യ​​​വി​​​ക്ര​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും യാ​​​തൊ​​​രു നി​​​യ​​​മ​​​ത​​​ട​​​സ​​​വു​​​മി​​​ല്ല. എ​​​ന്നാ​​​ൽ അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം വി​​​ല്ലേ​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്. ഇ​​​തി​​​നി​​​ടെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി റി​​​വ്യു ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ലൂ​​​ടെ മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി എ​​​ത്ര​​​യും വേ​​​ഗം തീ​​​ർ​​​പ്പാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് റോ​​​ക്കി പാ​​​ല​​​‍യ്ക്ക​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ർ ത​​​റ​​​യി​​​ൽ, മു​​​രു​​​ക​​​ൻ കാ​​​തി​​​കു​​​ള​​​ത്ത്, എ.​​​എ​​​ൻ. ശ്യാം​​​കു​​​മാ​​​ർ, ജോ​​​സ​​​ഫ് ബെ​​​ന്നി കു​​​റു​​​പ്പ​​​ശേ​​​രി, ര​​​ഘു ക​​​ടു​​​വ​​​ങ്ക​​​ശേ​​​രി, സ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up