കൊച്ചി: കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് നല്കിയ ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി.
കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി പ്രകാരം മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാത്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
Tags : Vacancy non-Muslim members Waqf Board seeks explanation