അൽത്താഫ്
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്.
ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു എന്നാണ് വിവരം.
ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Tags : Tragic Death Accident Young Man Dies Train Railway Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash