എല്‍.കെ. അഡ്വാനി
ന്യൂഡല്‍ഹി: ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ ത്തുടര്‍ന്ന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അഡ്വാനിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു 98കാരനായ അഡ്വാനിയെ 16ന് രാത്രി ഏഴരയോടെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സ്വവസതിയിലെ വിശ്രമം മതിയാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനീത് സൂരിയുടെ മേല്‍നോട്ടത്തിലായിരുന്നു വിദഗ്ധ സംഘം അഡ്വാനിക്ക് ചികിത്സ നല്‍കിയത്.
Tags : HealthCondition LKAdvani Hospital Improvement Discharged Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash