ദുബായ്: സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഫ്ളൈദുബായ് വിമാന പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ എംബിസി.
ക്യാപ്റ്റൻ സ്മിത് സാവധാനം ആരോഗ്യം വീണ്ടെടുക്കുകയാണ്. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
വടക്കുപടിഞ്ഞാറൻ സൗദിയിലെ താബുക്കിലുള്ള ആശുപത്രിലായിരുന്നു സ്മിത് മച്ചാറിനെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്കു കൊണ്ടുവരികയായിരുന്നു.
174 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ സഹ പൈലറ്റായ ഒമാൻ സ്വദേശിയാണ് സ്മിത് മച്ചാറിനെ ആക്രമിച്ചത്. അവശ്യഘട്ടങ്ങളിൽ വിമാനത്തിൽ ഉപയോഗിക്കുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചാരുന്നു ആക്രമണം.