x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വളരെ മുമ്പുതന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നു: മുന്‍ ജസ്റ്റീസ് ധൂലിയ

വെബ്ഡെസ്ക്
Published: October 20, 2026 01:08 AM IST | Updated: October 20, 2026 01:08 AM IST

ജ​സ്റ്റീ​സ് സു​ധാ​ന്‍ഷു ധൂ​ലി​യ

ന്യൂ​ഡ​ല്‍ഹി: ആ​റ് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഉ​മ​ര്‍ ഖാ​ലി​ദി​നും ഷ​ര്‍ജീ​ല്‍ ഇ​മാ​മി​നും വ​ള​രെ മു​മ്പു​ത​ന്നെ ജാ​മ്യം ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് സു​ധാ​ന്‍ഷു ധൂ​ലി​യ.

ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ലെ നീ​തി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് സ​ര്‍ സ​യി​ദ് പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ, ജു​ഡീ​ഷ്യ​ല്‍ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ല്‍ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യ ഉ​മ​ര്‍ ഖാ​ലി​ദി​നെ​യും ഷ​ര്‍ജീ​ല്‍ ഇ​മാ​മി​നെ​യും അ​ന്യാ​യ​മാ​യി ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍വം രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. ജ​നാ​ധി​പ​ത്യ മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ സ​ര്‍ക്കാ​റി​നെ മാ​റ്റാ​നും ത​യാ​റാ​ക​ണം. ജ​ഡ്ജി​മാ​ർ​ക്ക് വി​ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള നി​യ​മ​നം എ​ന്ന പ്ര​വ​ണ​ത ഒ​രു പ്ര​ത്യേ​ക സ​ര്‍ക്കാ​രി​ന്‍റെ മാ​ത്രം കു​റ്റ​മ​ല്ലെ​ന്നും മാ​റി​മാ​റി വ​ന്ന സ​ര്‍ക്കാ​രു​ക​ള്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള വ്യ​ക്തി​ക​ളെ ഇ​ത്ത​രം സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Tags : UmarKhalid SharjeelImam GrantedBail JusticeDhulia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up