ന്യൂഡല്‍ഹി: ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വളരെ മുമ്പുതന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സുധാന്‍ഷു ധൂലിയ.
ഇന്ത്യന്‍ ഭരണഘടനയിലെ നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ നടന്ന മൂന്നാമത് സര് സയിദ് പ്രഭാഷണത്തിനിടെ, ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ വിചാരണത്തടവുകാരായ ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അന്യായമായി ജയിലില്‍ അടച്ചിരിക്കുകയാണ്.
ജനങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയത്തില്‍ ഇടപെടണം. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സര്‍ക്കാറിനെ മാറ്റാനും തയാറാകണം. ജഡ്ജിമാർക്ക് വിരമിച്ചതിന് ശേഷമുള്ള നിയമനം എന്ന പ്രവണത ഒരു പ്രത്യേക സര്‍ക്കാരിന്റെ മാത്രം കുറ്റമല്ലെന്നും മാറിമാറി വന്ന സര്‍ക്കാരുകള്‍ തങ്ങളുമായി ബന്ധമുള്ള വ്യക്തികളെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.