x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ മ​ത​പ​രി​വ​ർ​ത്ത​ന കേ​സ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

വെബ്ഡെസ്ക്
Published: October 19, 2026 11:39 PM IST | Updated: October 19, 2026 11:47 PM IST

ബോം​ബെ ഹൈ​ക്കോ​ട​തി

മും​ബൈ: ക്രി​സ്തു​മ​ത​ത്തി​ലേ​ക്കു മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നാ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ നാ​ലു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

സ്വ​ന്തം മ​തം പ്ര​ച​രി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്രം ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​ന​ട​പ​ടി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​മ​രാ​വ​തി ജി​ല്ല​യി​ലെ ചാ​ന്ദു​ർ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​സ​ഫ് ഖു​ദാ​വ​ന്ത്, മ​ക​ൻ വി​ക്‌​ട​ർ ഖു​ദാ​വ​ന്ത്, ഭാ​ര്യ എ​ൽ​വി​ന ഖു​ദാ​വ​ന്ത്, ആ​ന​ന്ദ് മ​ങ്ക​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സും കു​റ്റ​പ​ത്ര​വു​മാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ആ​റി​നു പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് 13നാ​ണു പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

ഹി​ന്ദു​മ​ത​ത്തി​ൽ​നി​ന്ന് ക്രി​സ്തു​മ​ത​ത്തി​ലേ​ക്കു മാ​റി​യാ​ൽ പ്ര​തി​മാ​സ അ​ല​വ​ൻ​സ് ന​ൽ​കാം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വു​ക​ൾ വ​ഹി​ക്കാം, വീ​ട് നി​ർ​മി​ച്ചു ന​ൽ​കാം എ​ന്നി​ങ്ങ​നെ വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്നാ​ണു പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മ​ത​ത്തെ​യും അ​ധി​ക്ഷേ​പി​ക്കാ​നോ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​നോ ഉ​ള്ള ദു​രു​ദ്ദേ​ശ്യം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നു കു​റ്റാ​രോ​പി​ത​ർ വ്യ​ക്ത​മാ​ക്കി.

കു​റ്റാ​രോ​പി​ത​ർ സ്വ​ന്തം മ​തം പ്ര​ച​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും അ​തു​കൊ​ണ്ട് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ട്ടു​വെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എം.​ഡ​ബ്ല്യു. ച​ന്ദ്വാ​നി വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും മ​തം മാ​റ്റാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ലും അ​വ​രു​ടെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച​താ​യി തെ​ളി​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഖു​ദാ​വ​ന്ത് കു​ടും​ബം ന​ട​ത്തു​ന്ന ‘ഇ​ന്ത്യ​ൻ ചി​ൽ​ഡ്ര​ൻ ന്യൂ ​ലൈ​ഫ് മി​ഷ​ൻ’ എ​ന്ന ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​ന്‍റെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് വ​ഹി​ക്കാ​മെ​ന്നും വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത​താ​യും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ക്രി​സ്തു​മ​തം എ​ന്നു രേ​ഖ​പ്പെ​ടു​ത്താ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യും ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ ജ​നു​വ​രി 14നാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചു. ഇ​തി​നെ​തി​രേ പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം, ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വം ന​ട​ന്ന​തു 2025ലാ​ണെ​ന്നും പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം നി​രോ​ധി​ക്കു​ന്ന മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ പു​തി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത് 2026 ഓ​ഗ​സ്റ്റ് 28നാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Tags : BombayHighCourt Christians Quashed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up