പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നഗരത്തിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാലിന് മരുതംകുഴി ജംക്ഷനു സമീപത്തുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി മിലിംഗ് ആണ് മരിച്ചത്.
മിലിംഗ് സ്‌കൂട്ടറിൽനിന്നു തെറിച്ചുവീണ് ബസിന്‍റെ പിൻചക്രങ്ങൾക്ക് അടിയിൽപെടുകയായിരുന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടിയാണ് സ്‌കൂട്ടർ മറിഞ്ഞതെന്നാണു കരുതുന്നത്.
മിലിംഗിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Tags : Accident KSRTC Bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash