പ്രതീകാത്മക ചിത്രം
മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നാളെ മുതൽ. 23ന് ഓഹരി വിൽപന അവസാനിക്കും. ഓഹരികൾ ലഭിച്ചിട്ടുണ്ടോയെന്ന് 26ന് അറിയാനാകും. 28ന് കന്പനി നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും.
1065-1119 രൂപയാണ് പ്രൈസ് ബ്രാൻഡ്. പ്രൈസ് ബാൻഡിൽ 30,213 കോടി രൂപ സമാഹരിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്.
ഈ ഐപിഒ വഴി ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായി (ഏകദേശം 108 ബില്യണ്‍ ഡോളർ) ഉയരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ, 2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സ്ഥാപിച്ച 27,859 കോടി രൂപയുടെ റിക്കാർഡ് മറികടന്ന് ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറും.
Tags : IPO JioMegaIPO PrimaryMarket Reliance