x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച അഞ്ച് മണിക്കൂർ സർവീസുകൾ നിർത്തിവയ്ക്കും

വെബ് ഡെസ്‌ക്
Published: October 19, 2026 07:42 PM IST | Updated: October 19, 2026 07:42 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ആറാട്ടുത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച അഞ്ചു മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ വിമാന സമയങ്ങളിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് വിഗ്രഹം എഴുന്നള്ളിച്ച് ശംഖുംമുഖം കടപ്പുറത്തേക്ക് കൊണ്ടുപോകുന്നത് വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ്. തിരുവിതാംകൂർ രാജകുടുംബകാലം മുതൽ തുടർന്നുപോരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്‍റെ ഭാഗമായാണ് വർഷത്തിൽ രണ്ടുതവണ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

Tags : Airport Thiruvananthapuram Suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up