പ്രതീകാത്മക ചിത്രം
ധാക്ക: ത്രിപുരയിൽ നിന്ന് കോൽക്കത്തയിലേക്കു രോഗിയുമായി പറന്ന എയർ ആംബുലൻസ് സാങ്കേതിക തകരാറിനെ തുടർന്ന് ബംഗ്ലാദേശിലെ ധാക്കയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
പറക്കുന്നതിനിടയിൽ വിമാനത്തിന്‍റെ വാതിൽ ഭാഗികമായി തുറന്നതിനെ തുടർന്നുള്ള സാങ്കേതിക തകരാർ കാരണം പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. തുടർന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40-ഓടെ ധാക്കയിലെ ഹസ്രത്ത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും, ഗുരുതരാവസ്ഥയിലുണ്ടായിരുന്ന രോഗി ചികിത്സയ്ക്കിടെ മരണപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. അഞ്ജന ഭൗമിക് (56) എന്ന വനിതയാണ് എയർ ആംബുലൻസിൽ കോൽക്കത്തയിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്തിരുന്നത്.
എന്നാൽ ഇവരുടെ അസുഖത്തെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലാൻഡിംഗിന് പിന്നാലെ ഉടൻ തന്നെ ഇവരെ ധാക്കയിലെ കുർമിറ്റോള മൾട്ടി കെയർ സ്പെഷലൈസ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Patient AirAmbulance Tripura Emergency Dhaka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash