Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patient

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽനി​ന്നു രോ​ഗി​യെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന രോ​ഗി​യെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​താ​യ​ത്.

മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം കു​റ്റി​പ്പു​റം പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ​പ്ര​കാ​രം തി​രൂ​ർ മ​ജി​സ്‌​ട്രേ​റ്റാ​ണ് ഇ​വ​രെ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 19 മു​ത​ൽ ഇ​വ​ർ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു.

രോ​ഗി​യെ കാ​ണാ​താ​യ വി​വ​രം അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ലക്‌നോയിൽ ചികിത്സയിലിരിക്കെ രോഗിയെ പീഡിപ്പിച്ച ഡോ​ക്‌ടർ അ​റ​സ്റ്റി​ൽ

ല​​​ക്‌​​​നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്‌​​​നോ​​​യിൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ൽ​​​കി ഡോ​​​ക്ട​​​ർ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നു പ​​​രാ​​​തി. സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ല​​​ക്‌​​​നോ തേ​​​ജ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​ജ​​​യ് ഗി​​​രി​​​യെ​​​ന്ന ഡോ​​​ക്ട​​​റെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ​ചെ​​​യ്തു.

സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി പൂ​​​ട്ടി സീ​​​ൽ​​​ചെ​​​യ്യാ​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ബ്ര​​​ജേ​​​ഷ് പാ​​ഠ​​ക് ഉ​​​ത്ത​​​ര​​​വി​​​ട്ടു. മേ​​​യ് 18-നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​യ​​​ക്കി​​​കി​​​ട​​​ത്തി​​​യ ശേ​​​ഷം വി​​​ജ​​​യ് ഗി​​​രി ത​​​ന്നെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ ഡോ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ന്നും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ബ്ര​​​ജേ​​​ഷ് പാ​​ഠ​​ക് പ​​​റ​​​ഞ്ഞു.

National

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ന്ദൗ​ലി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു. ബി​ഹാ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി​ന ദേ​വി (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മൃ​ത്സ​ർ സ്വ​ദേ​ശി ഗു​ർ​പ്രീ​ത് പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ലി​ന് ഒ​ടി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ല​ക്ഷ്മി​ന. ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യെ​ന്ന വ്യാ​ജേ​ന​യാ​ണ് ഗു​ർ​പ്രീ​ത് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​ച്ച​ത്. മ​രു​ന്ന് വാ​ങ്ങി​യ ശേ​ഷം വാ​ർ​ഡി​ലേ​ക്ക് ക​യ​റി​യ ഇ​യാ​ൾ ല​ക്ഷ്മി​ന​യു​ടെ ത​ല​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി​ന സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ജോ​ലി അ​ന്വേ​ഷി​ച്ചാ​ണ് ഇ​യാ​ൾ ച​ന്ദൗ​ലി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

പേ​രാ​മ്പ്ര​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ന് നേ​രെ ക​ല്ലേ​റ്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ക​രു​വ​ണ്ണൂ​രി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ന് നേ​രെ ക​ല്ലേ​റ്. ആം​ബു​ല​ൻ​സി​ന്‍റെ ഇ​ട​ത് വ​ശ​ത്തെ ചി​ല്ലി​ലാ​ണ് ക​ല്ലു​ക​ൾ പ​തി​ച്ച​ത്.

പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്.

രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ല്ലെ​റി​ഞ്ഞ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Kerala

പേ​വി​ഷ​ബാ​ധ‍? ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ രോ​ഗി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ രോ​ഗി​യെ ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട‌െ​ത്തി. ഇ​യാ​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ഞ്ച​ക്ക​ൽ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ രോ​ഗി ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ 108 ആം​ബു​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Kerala

ആം​ബു​ല​ൻ​സി​ൽ ര​ക്തം വീ​ണു; രോ​ഗി​യു​ടെ ഭാ​ര്യ​യെകൊ​ണ്ട് ക​ഴു​കി​ച്ച് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ

ഭോ​പ്പാ​ൽ: രോ​ഗി​യു​ടെ ര​ക്തം ആം​ബു​ല​ൻ​സി​ൽ വീ​ണെ​ന്നു പ​റ​ഞ്ഞ് രോ​ഗി​യു​ടെ ഭാ​ര്യ​യെകൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് ആം​ബു​ല​ൻ​സ് ക​ഴു​കി​ച്ച് ജീ​വ​ന​ക്കാ​ർ. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 108 ആം​ബു​ല​ൻ​സി​ൽ രോ​ഗി​യു​മാ​യി വ​ന്ന​പ്പോ​ൾ ര​ക്തം പു​ര​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് രോ​ഗി​യു​ടെ ഭാ​ര്യ​യെ കൊ​ണ്ട് വാ​ഹ​നം വൃ​ത്തി​യാ​ക്കി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റി​നെ​യും എ​മ​ർ​ജ​ൻ​സി ടെ​ക്നീ​ഷ​നെ​യും പി​രി​ച്ചുവി​ട്ടു.

ക​രേ​ല ഗ്രാ​മ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രാ​ഹു​ൽ ബ​ർ​മ​നെ 108 ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ട്‌​നി ചീ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ രാ​ജ് സിം​ഗ് താ​ക്കൂ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ചു. സം​ഭ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചി​വി​ട്ടെ​ന്നും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

National

ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ രോ​ഗി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മോ​റാ​ദാ​ബാ​ദി​ൽ ആം​ബു​ല​ൻ​സി​ലെ ഓ​ക്സി​ജ​നും ഇ​ന്ധ​ന​വും തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചു. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ട്രാ​ക്ട​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ൽ​ദീ​പ് സിം​ഗ് (38) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​റ്റൊ​രു ആ​ശു​പ​ത്രി റ​ഫ​ർ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കു​ൽ​ദീ​പി​ന്‍റെ കു​ടും​ബം അ​ദ്ദേ​ഹ​ത്തെ ഒ​രു സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ലെ ഓ​ക്സി​ജ​ൻ സി​ല​ണ്ട​റി​ലെ ഓ​ക്സി​ജ​ൻ തീ​ർ​ന്ന​ത്. ഇ​തി​നി​ടെ ആം​ബു​ല​ൻ​സി​ന്‍റെ ഇ​ന്ധ​ന​വും തീ​ർ​ന്നു. ഇ​ന്ധ​നം നി​റ​ക്കാ​നാ​യി ഡ്രൈ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഏ​ക​ദേ​ശം അ​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ ഇ​ന്ധ​നം നി​റ​ച്ച് തി​രി​ച്ചെ​ത്തി​യ​ത്. അ​പ്പോ​ഴേ​യ്ക്കും കു​ൽ​ദീ​പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ കു​ൽ​ദീ​പ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രി​ന്നു​വെ​ന്നും ഇ​ദ്ദേ​ഹ​ത്തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

National

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് മ​ര​ണം

ദി​സ്പൂ​ർ: ആ​സ​മി​ലെ സോ​ണി​ത്പൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തേ​സ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രോ​ഗി​യും കു​ടും​ബ​വു​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴു പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ തേ​സ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഹൈ​വേ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Health

ഇന്നു ലോക വൃക്കദിനം: വേനലാണ്, വെള്ളംകുടി കുറഞ്ഞാൽ സംഭവിക്കുന്നത്

മാർച്ച് 12: ലോക വൃക്ക ദിനം

പ്രാ​യ​ഭേ​ദ​മ​ന്യേ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ന്ന്. ജീ​വി​ത​ശൈ​ലി​യും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​ണ്.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ള്ള​തി​നാ​ൽ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ൾ പു​റ​ത്താ​ക്കു​ക, ദ്രാ​വ​ക​സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക, ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൃ​ക്ക​ക​ളാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

വൃ​ക്ക​ക​ളു​ടെ രോ​ഗം മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ ആ​കു​ന്ന​തി​നു മു​മ്പേ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചാ​ൽ വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കും. ചൂ​ടു​കാ​ല​ത്ത് വൃ​ക്ക​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധ്വാ​നം ആ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണ്.

ക​ന​ത്ത ചൂ​ടി​ൽ വെ​ള്ളം കു​റ​ച്ച് കു​ടി​ക്കു​ന്ന​ത് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാം. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്.

വൃ​ക്ക​യു​ടെ ആ​രോ​ഗ്യ​നി​ല ല​ളി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തേ മ​ന​സ്‌​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക

ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ റൂ​ട്ടീ​ൻ പ​രി​ശോ​ധ​ന​യും വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ളാ​ണ്. ഈ ​പ​രി​ശോ​ധ​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന​ത് വൃ​ക്ക​രോ​ഗ​ങ്ങ​ൾ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​ണ്.

കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക​രോ​ഗ​മു​ള്ള​വ​ർ, പ്ര​മേ​ഹം, അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദം പോ​ലു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, ദീ​ർ​ഘ​കാ​ലം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ, മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ, അ​ടി​ക്ക​ടി മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​വ​ർ, മൂ​ത്ര​ത്തി​ൽ ക​ല്ല് ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വൃ​ക്ക​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​റു​മാ​സം കൂ​ടു​മ്പോ​ഴെ​ങ്കി​ലും ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന് വ്യ​ത്യാ​സം കാ​ണു​ന്നു​വെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ വി​ദ​ഗ്ധ ഡോ​ക്ട​റെ സ​മീ​പി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ആ​രം​ഭി​ക്ക​ണം.

വൃ​ക്ക​രോ​ഗം തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​നാ​യാ​ൽ രോ​ഗ​ത്തി​ന്‍റെ പു​രോ​ഗ​തി ത​ട​യാ​നും ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​ക്കാ​നും സാ​ധി​ക്കും.​ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളും വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

. വൃ​ക്ക​രോ​ഗ​ത്തി​ന് പാ​ര​മ്പ​ര്യ സാ​ധ്യ​ത​യു​ള്ള​വ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം
. പു​ക​വ​ലി, മ​ദ്യ​പാ​നം, ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം
. കൊ​ഴു​പ്പ് കു​റ​വു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പ​തി​വാ​ക്ക​ണം
. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം
. പ​തി​വാ​യ വ്യാ​യാ​മം ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നും സാ​ധി​ക്കും
. അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദ​വും പ്ര​മേ​ഹ​വും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണം
. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ മ​രു​ന്നു​ക​ൾ ക​ഴി​ക്ക​രു​ത്
. ഇ​ട​യ്ക്കി​ടെ മൂ​ത്ര​ത്തി​ൽ ക​ല്ല് വ​രു​ന്ന​വ​രും മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ് വ​രു​ന്ന​വ​രും വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​നെ ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക
. അ​ധി​ക​മാ​യു​ള്ള സ്കി​ൻ കോ​സ്മ​റ്റി​ക്സ് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ശാ​സ്ത്രീ​യ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്കു​ക
. ജിം ​സ​പ്ലി​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ട​യ്ക്ക് ക്രി​യാ​റ്റി​ൻ ല​വ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യാം; പാ​ലി​ക്കു​ക ആ​റ് ന​ല്ല ശീ​ല​ങ്ങ​ൾ

. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക
. ര​ക്ത​ത്തി​ലെ പ‍​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക
. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കു​ക
. ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ആ​വ​ശ്യ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക
. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വൃ​ക്ക​യു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക

കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ആ​രൊ​ക്കെ

. 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ
. പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ
. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ
. കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗ​മു​ള്ള​വ​ർ
. മൂ​ത്ര​ത്തി​ൽ ക​ല്ല് ഇ​ട​യ്ക്കി​ടെ വ​രു​ന്ന​വ​ർ.

എ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന വേ​ണ്ട​ത്

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഇ​ട​വേ​ള​ക​ളി​ൽ.

ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ഹെ​ഡ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, പാ​ലാ.

Kerala

മൂന്നാം നിലയിലെ സൺഷെയ്ഡിൽ അബോധാവസ്ഥയിൽ രോഗി; മുൾമുനയിൽ ജനം

തൃശൂർ : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാംനിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയ രോഗി ജനങ്ങളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണു സംഭവം.

ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മൂന്നാം നിലയുടെ സൺ ഷെയ്ഡിലേക്ക് ഇറങ്ങുകയായിരുന്നു. ഡോക്ടർ സെഡേഷൻ കൊടുത്തിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ ഇയാൾ സൺഷെയ്ഡിൽ അബോധാവസ്ഥയിലായിരുന്നു. വീതികുറഞ്ഞ സൺഷെയ്ഡിൽനിന്ന് എപ്പോൾ വേണമെങ്കിലും താഴേക്കു വീഴുന്നരീതിയിലാണു കിടന്നിരുന്നത്.

സേനാംഗങ്ങൾ കോണിവച്ചു കയറി അടുത്തെത്തിയപ്പോൾ ഇയാൾ ഉണരുകയും പരിഭ്രാന്തനാകുകയും ചെയ്തു. തുടർന്ന് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചു സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി.ജിമോദ് വി.വി, സി.ജി. ആദർശ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് നേതൃത്വം നല്കി.

Kerala

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ ത​ല​യി​ൽ ച​ക്ക വീ​ണു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ ത​ല​യി​ൽ ച​ക്ക വീ​ണു. ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഒ​പി വി​ഭാ​ഗ​ത്തി​ന് മു​ൻ​പി​ലു​ള്ള പ്ലാ​വി​ൽ നി​ന്നാ​ണ് ച​ക്ക വീ​ണ​ത്. ച​ക്ക വീ​ണ​തോ​ടെ ഗം​ഗാ​ധ​ര​ൻ നാ​യ​ർ ബോ​ധ​ര​ഹി​ത​നാ​യി. ത​ല​യി​ലും ര​ണ്ട് കാ​ൽ​മു​ട്ടി​ലും കൈ​ക​ളി​ലും കാ​ൽ​വി​ര​ലു​ക​ളി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗം​ഗാ​ധ​ര​ൻ നാ​യ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

രോ​ഗി​യെ ഉ​ട​ൻ ത​ന്നെ കാ​ഷ്വാ​ലി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​ടി സ്കാ​നിം​ഗി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ അ​നു​മ​തി തേ​ടി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Kerala

പത്തനംതിട്ടയിൽ തോക്കുമായി ആശുപത്രിയിലെത്തി രോഗിയുടെ ഭീഷണി

പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ തോക്കുമായി എത്തിയ രോഗി പിടിയിൽ. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് പിടിയിലായത്.

എയർഗണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലാബിൽ എത്തിയശേഷം ഇയാൾ തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെയും തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.

മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.

ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി.

Kerala

ആ​ശു​പ​ത്രി​ക​ളി​ൽ കൃ​ത്യ​മാ​യ നി​ര​ക്ക് വി​വ​ര​ങ്ങ​ളും പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​വും നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.

ഒ​​​രു അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ച്ച് വ​​​രു​​​ന്ന രോ​​​ഗി​​​യെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്. മു​​​ൻ​​​കൂ​​​ർ തു​​​ക​​​യ​​​ട​​​ച്ചി​​​ല്ല, രേ​​​ഖ​​​ക​​​ളി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്ക​​​രു​​​ത്. കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം. ചി​​​കി​​​ത്സാ വി​​​വ​​​ര​​​ങ്ങ​​​ളും കൈ​​​മാ​​​റ​​​ണം. ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്താ​​​ലു​​​ട​​​ൻ എ​​​ല്ലാ ചി​​​കി​​​ത്സാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും രോ​​​ഗി​​​ക്ക് ന​​​ൽ​​​ക​​​ണം.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന രീ​​​തി​​​യി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ, ദ​​​ന്ത​​​ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ആ​​​യു​​​ഷ് ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി കി​​​ട​​​ക്ക​​​ക​​​ളോ​​​ട് കൂ​​​ടി​​​യ​​​തോ അ​​​ല്ലാ​​​ത്ത​​​തോ ആ​​​യ രോ​​​ഗ​​​നി​​​ർ​​​ണ്ണ​​​യം അ​​​ല്ലെ​​​ങ്കി​​​ൽ പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം നി​​​യ​​​മ​​​പ്ര​​​കാ​​​രം ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്.

എ​​​ല്ലാ ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ഡ​​​സ്‌​​​ക്/​​​ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തും എ​​​ല്ലാ പ​​​രാ​​​തി​​​ക​​​ൾ​​​ക്കും ത​​​ന​​​താ​​​യ ഒ​​​രു റ​​​ഫ​​​റ​​​ൻ​​​സ് ന​​​മ്പ​​​ർ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​തും പ​​​രാ​​​തി ക​​​ക്ഷി​​​ക്ക് എ​​​സ്എം​​​എ​​​സ്, വാ​​​ട്ട്‌​​​സ്ആപ്പ് അ​​​ല്ലെ​​​ങ്കി​​​ൽ പേ​​​പ്പ​​​ർ മു​​​ഖേ​​​ന ഒ​​​രു കൈ​​​പ​​​റ്റ് ര​​​സീ​​​ത് ന​​​ൽ​​​കേ​​​ണ്ട​​​തു​​​മാ​​​ണ്.

ല​​​ഭി​​​ച്ച പ​​​രാ​​​തി ഏ​​​ഴു പ്ര​​​വൃ​​​ത്തി ദി​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തും അ​​​പ്ര​​​കാ​​​രം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തും ഗൗ​​​ര​​​വ​​​ത​​​ര​​​വു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ജി​​​ല്ലാ ര​​​ജി​​​സ്റ്റ​​​റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക്ക്/ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്ക് കൈ​​​മാ​​​റേ​​​ണ്ട​​​തു​​​മാ​​​ണ്.

എ​​​ല്ലാ ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ർ ബു​​​ക്ക് രൂ​​​പ​​​ത്തി​​​ലോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് രൂ​​​പ​​​ത്തി​​​ലോ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്. ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടേ​​​യും അ​​​തി​​​ൻ​​​മേ​​​ൽ എ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​​യും സം​​​ക്ഷി​​​പ്തം കോ​​​മ്പീ​​​റ്റ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

National

കടിച്ച പാന്പിനെ ജാക്കറ്റിലിട്ട് രോഗി ആശുപത്രിയിൽ


മ​​​​​ഥു​​​​​ര‍ (​​​​​ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ത​​​​​ന്നെ ക​​​​​ടി​​​​​ച്ച ഒ​​​​​ന്ന​​​​​ര​​​​​യ​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള പാ​​​​​ന്പി​​​​​നെ ജാ​​​​​ക്ക​​​​​റ്റി​​​​​ലി​​​​​ട്ട് മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​​ര​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യ്ക്കെ​​​​​ത്തി. മ​​​​​ഥു​​​​​ര സ്വ​​​​​ദേ​​​​​ശി ദീ​​​​​പ​​​​​ക് ആ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഡോ​​​​​ക്ട​​​​​റെ കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​യി പാ​​​​​ന്പി​​​​​നെ ശ​​​​​രീ​​​​​ര​​​​​ത്ത് ഒ​​​​​ളി​​​​​പ്പി​​​​​ച്ച് എ​​​​​ത്തി​​​​​യ​​​​​ത്.

ക​​​​​ടി​​​​​ച്ച പാ​​​​​ന്പ് ഏ​​​​​താ​​​​​ണെ​​​​​ന്നു ഡോ​​​​​ക്ട​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ജാ​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ന്പി​​​​​നെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന പ്ര​​​​​വൃ​​​​​ത്തി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും പാ​​​​​ന്പു​​​​​മാ​​​​​യി മു​​​​​റി​​​​​ക്കു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് ചീ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​റും ഡോ​​​​​ക്ട​​​​​റും ദീ​​​​​പ​​​​​കി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പി​​​​​ന്നീ​​​​​ട് പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി പാ​​​​​ന്പി​​​​​നെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക​​​​​ടി​​​​​ച്ച പാ​​​​​ന്പി​​​​​നെ ദീ​​​​​പ​​​​​ക് വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണോ എ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

National

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഡോ​ക്ട​ർ

ഷിം​ല: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഡോ​ക്ട​ർ. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ എ​ന്ന രോ​ഗി​യെ​യാ​ണ് ഡോ​ക്ട​ര്‍ ആ​ക്ര​മി​ച്ച​ത്.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ വാ​ര്‍​ഡി​ലെ ക​ട്ടി​ലി​ല്‍ കി​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡോ​ക്ട​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് രോ​ഗി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും ഡോ​ക്ട​ര്‍ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'എ​നി​ക്ക് ഒ​രു ബ്രോ​ങ്കോ​സ്‌​കോ​പ്പി ന​ട​ത്തി​യി​രു​ന്നു. ശ്വ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, ഡോ​ക്ട​ര്‍ എ​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സ്റ്റാ​റ്റ​സ് ചോ​ദ്യം ചെ​യ്തു. എ​ന്നോ​ട് ബ​ഹു​മാ​ന​ത്തോ​ടെ സം​സാ​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചു, പ​ക്ഷേ അ​ദ്ദേ​ഹം കേ​ട്ടി​ല്ല. നീ ​വെ​റു​മൊ​രു രോ​ഗി​യാ​ണെ​ന്ന മ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്. കു​ടും​ബ​ത്തോ​ട് ഇ​ങ്ങ​നെ​യാ​ണോ സം​സാ​രി​ക്കാ​റു​ള്ള​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ര്‍ എ​ന്നെ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി', അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ ജ​നാ​വ​ലി ആ​ശു​പ​ത്രി​യി​ല്‍ ത​ടി​ച്ചു​കൂ​ടി.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഷിം​ല ഐ​ജി​എം​സി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. വി​ഷ​യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഷിം​ല ഐ​ജി​എം​സി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് (എം​എ​സ്) ഡോ. ​രാ​ഹു​ല്‍ റാ​വു പ​റ​ഞ്ഞു.

Kerala

കു​ടി​വെ​ള്ള ടാ​ങ്ക​ർ ലോ​റി​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ലു​വ: കു​ടി​വെ​ള്ള ടാ​ങ്ക​ർ ലോ​റി​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​ല​ടി മ​രോ​ട്ടി​ച്ചോ​ട് വാ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ എ​സ്ത​പ്പാ​ൻ (69) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.30ഓ​ടെ പു​ളി​ഞ്ചോ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ന്യൂ​മോ​ണി​യ​യും ശ്വാ​സ ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം മു​ൻ​പ് എ​സ്ത​പ്പാ​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗം മാ​റാ​തി​രു​ന്ന​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് കു​ടി​വെ​ള്ള ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് റോ​ഡി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് ആം​ബു​ല​ൻ​സ് ഉ​യ​ർ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

പ​രി​ക്കേ​റ്റ നാ​ലു പേ​രെ​യും പൊ​ലീ​സ് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും എ​സ്ത​പ്പാ​ൻ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Kerala

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ചു. കോ​ട്ട​യം-​മ​ല​ബാ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം​മൈ​ലി​ലെ പ​ട​യ​ങ്കു​ടി വീ​ട്ടി​ല്‍ ഇ.​കെ. ലീ​ന​യാ​ണ്(46)​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 നാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ലാം​നി​ല​യി​ല്‍ 401-ാം വാ​ര്‍​ഡി​ലെ കു​ളി​മു​റി​യി​ല്‍ ഷ​വ​റി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ കെ​ട്ട​ഴി​ച്ച് ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ര്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ്: സ​ന്തോ​ഷ്. മ​ക​ന്‍: യ​ദു​ന​ന്ദ്.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ; രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യി​ൽ രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

വേ​ണു​വി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. താ​ൻ മ​രി​ച്ചാ​ൽ അ​തി​ന് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് വേ​ണു പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

ആ​ൻ​ജി​യോ​ഗ്രാ​മി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വേ​ണു​വി​ന് ആ​റ് ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് വേ​ണു സു​ഹൃ​ത്തി​ന​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് മ​രി​ച്ച വേ​ണു.

Latest News

Corehub Up