x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ര​വ് ദാ​സി​ന്‍റെ​യും അ​ശു​തോ​ഷ് റാ​ങ്ക​യു​ടെ​യും ത​ട​ങ്ക​ൽ തു​ട​രും; ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 07:33 PM IST | Updated: October 19, 2026 07:33 PM IST

അശുതോഷ് റാങ്ക, സൗരവ് ദാസ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സി​ന്‍റെ​യും അ​ശു​തോ​ഷ് റാ​ങ്ക​യു​ടെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ര​ണ്ടു​ദി​വ​സം കൂ​ടി നീ​ട്ടി. അ​ഞ്ചു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ന​ട​പ​ടി.

ഇ​രു​വ​രെ​യും മോ​ചി​പ്പി​ച്ചാ​ൽ വീ​ണ്ടും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പു​തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ന്നും ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് നേ​താ​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും പൊ​ലി​സ് നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജാ​മ്യ​ന​ട​പ​ടി​ക​ൾ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കാ​നും ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഡ​ൽ​ഹി പൊ​ലി​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​ജെ​പി നി​യ​മ​കാ​ര്യ ചു​മ​ത​ല​യു​ള്ള ര​ത്ന സിം​ഗ് ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന വാ​ദം വൈ​കി​ക്കു​ക​യും, ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചെ​ന്ന പേ​രി​ൽ മ​ജി​സ്ട്രേ​റ്റ് പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പി​ന്മാ​റു​ക​യും ചെ​യ്ത​ത് അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ തീ​വ്ര​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ഒ​ക്ടോ​ബ​ർ 13-നാ​ണ് ദേ​ശീ​യ​പ​താ​ക​യേ​ന്തി പ്ര​തി​ഷേ​ധി​ച്ച സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷ് റാ​ങ്ക​യെ​യും ഡ​ൽ​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​വ​രെ തി​ഹാ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : AshutoshRanka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up