ചിന്മയ് സുതാർ
ബെംഗളൂരു: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടവുമായി മിസോറം താരം ചിൻമയ് സുതാർ. നാഗാലാൻഡിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഡിവിഷൻ മത്സരത്തിൽ പുറത്താകാതെ 400 റൺസ് (517 പന്തിൽ) അടിച്ചുകൂട്ടിയാണ് ഈ 29-കാരൻ ചരിത്രത്തിൽ ഇടം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചിൻമയ്. 1948-ൽ കത്യാവാറിനെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 443 റൺസ് നേടിയ ബി.ബി. നിംബാൽക്കറാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
മൂന്നാം നമ്പറിലിറങ്ങിയ ചിൻമയ് സുതാറിന്റെ ഇന്നിംഗ്സിൽ 46 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ ജെഹു ആൻഡേഴ്സണൊപ്പം 168 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ചിൻമയ്, അവസാന വിക്കറ്റിൽ ലാൽറെംപുയ ഛാക്ചുവാക്കുമായി ചേർന്ന് 189 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ചിൻമയിന്റെ മികവിൽ മിസോറം 154.1 ഓവറിൽ 9 വിക്കറ്റിന് 581 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തു.
Tags : chinmaysutar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash