സണ്ണി ജോസഫ്
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും അഭിപ്രായങ്ങൾ തുറന്നുപറയാൻ പാർട്ടി വേദികളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഘടനയുടെ വിലക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സർക്കാർ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണെന്നും മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. ആലോചിച്ചെടുത്ത പക്വതയാർന്ന തീരുമാനമാണിതെന്നും ഈ സർക്കാർ നിലപാടിൽ സിപിഎം ആണ് പെട്ടുപോയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Tags : SunnyJoseph CPM Congress udf Statements Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash