പ്രഗ്യാൻ ഓജ
മുംബൈ: ബിസിസിഐ സീനിയർ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനായി മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കർ പദവിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സര പരിചയമുള്ള ഓജ ബിസിസിഐ നിയമമനുസരിച്ച് ചീഫ് സെലക്ടറായി ചുമതലയേൽക്കുന്നത്.
അതേസമയം, അഗാർക്കറിന് പകരം സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് മുൻ സ്പിന്നർ രമേശ് പവാറിനെ ഉൾപ്പെടുത്തി. അശോക് മൽഹോത്ര, ജതിൻ പരഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് രമേശ് പവാറിന്റെ പേര് ഐക്യകണ്ഠേന ശിപാർശ ചെയ്തത്.
പ്രമുഖ താരം വസീം ജാഫർ ഉൾപ്പെടെയുള്ളവർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നെങ്കിലും, 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി നിലവിലെ സെലക്ഷൻ നയങ്ങളിൽ തുടർച്ച നിലനിർത്തുന്നതിനാണ് ബിസിസിഐ രമേശ് പവാറിന് മുൻഗണന നൽകിയത്. വസീം ജാഫറിനെ തെരഞ്ഞെടുത്തിരുന്നെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ അദ്ദേഹം ചീഫ് സെലക്ടറാകുമായിരുന്നു.
രണ്ട് വർഷത്തെ സേവനത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളാൽ കരാർ നീട്ടേണ്ടതില്ലെന്ന് അഗാർക്കർ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയിരുന്നു.
Tags : PragyanOjha BCCIChief Selector RameshPowar AjitAgarkar IndianCricketSelection Committee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlashDeepika NewsFlash